അണുനശീകരണത്തിന് പുതിയ സംവിധാനവുമായി ഡിആര്‍ഡിഒ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 4, 2020

അണുനശീകരണത്തിന് പുതിയ സംവിധാനവുമായി ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: കൊറോണയെ തുരത്താന്‍ ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് വ്യക്തിശുചിത്വമാണെന്ന് നാം മനസ്സിലാക്കി കഴിഞ്ഞു. വ്യക്തിശുചിത്വവും പരിസരശുചിത്വവും വളരെ അത്യാവശ്യമാണ് ഈ കാലഘട്ടത്തില്‍. ഇതുപോലെ കൊറോണ വൈറസിനെ തുരത്തുന്നതിന്റെ ഭാഗമായി ജനങ്ങളെ അണുവിമുക്തമാക്കാനുള്ള പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആര്‍ഡിഒ). പേഴ്‌സനല്‍ സാനിറ്റൈസേഷന്‍ എന്‍ക്ലോഷര്‍ (പിഎസ്ഇ) എന്നു പേരിട്ടിരിക്കുന്ന താല്‍ക്കാലിക മുറിയാണ് അണുനശീകരണ പ്രക്രിയ നടത്തുക. മുറിയില്‍ പ്രവേശിച്ചാലുടന്‍ കാല്‍ക്കീഴിലുള്ള പെഡലില്‍ ചവിട്ടുമ്പോള്‍ ശുചീകരണ പ്രക്രിയ ആരംഭിക്കും.

ആശുപത്രി കവാടങ്ങളിലും കോവിഡ് വ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലും ഇത് സ്ഥാപിക്കാനാണ് പദ്ധതി. ഇതിനുള്ളില്‍ പ്രവേശിക്കുന്ന ആളുടെമേല്‍ ഹൈപ്പോ സോഡിയം ക്ലോറൈഡ് മിശ്രിതം സ്‌പ്രേ ചെയ്യും. ഇത് ഒരു ഇലക്ട്രിക് മോട്ടോര്‍ സംവിധാനം വഴിയാണ് ചെയ്യുന്നത്. 25 സെക്കന്റാണ് സമയം. ഒരു ടാങ്കിലാണ് ഹൈപ്പോ സോഡിയം ക്ലോറൈഡ് മിശ്രിതം നിറച്ചിട്ടുള്ളത്. 700 ലിറ്ററാണ് ഇതിന്റെ സംഭരണശേഷി. ഒറ്റത്തവണ ടാങ്കില്‍ നിറയ്ക്കുന്ന മിശ്രിതം കൊണ്ട് 650 പേര്‍ക്ക് ശുചീകരണം നടത്താനാവും.

ഡിആര്‍ഡിഒയുടെ കീഴിലുള്ള ഗ്വാളിയാര്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കൊറോണയ്‌ക്കെതിരേയുള്ള മരുന്ന് കണ്ടുപിടിക്കുന്നതിനും ഡിആര്‍ഡിഒ തുടക്കമിട്ടിട്ടുണ്ട്. ഉന്നത നിലവാരമുള്ള ലാബുകളാണ് ഡിആര്‍ഡിഒയ്ക്കുള്ളത്. അതിനാല്‍ തന്നെതാണ് ഡിആര്‍ഡിഒയെ ഗവേഷണത്തിന്റെ ഭാഗമാക്കാന്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുള്ളത്. ഉന്നത നിലവാരമുള്ള സാനിറ്റൈസറുകളുടെ നിര്‍മ്മാണച്ചുമതലയും ഡിആര്‍ഡിഒയ്ക്കാണ് നല്‍കിയിരിക്കുന്നത്.



from mangalam.com https://ift.tt/39KM2Km
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages