യുവിക്കു മുമ്പേ അന്ന് ധോനി ബാറ്റിങ്ങിനിറങ്ങിയതിന് കാരണമുണ്ട്; റെയ്‌ന പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 4, 2020

യുവിക്കു മുമ്പേ അന്ന് ധോനി ബാറ്റിങ്ങിനിറങ്ങിയതിന് കാരണമുണ്ട്; റെയ്‌ന പറയുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തിന്റെ ഒമ്പതാം വാർഷികമായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച. ക്രിക്കറ്റ് പ്രേമികളും താരങ്ങളും അതിന്റെ ഓർമകൾ പങ്കിടുന്നതിനിടെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ ട്വീറ്റ് ഏറെ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും കാരണമാകുകയും ചെയ്തു. ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച എം.എസ് ധോനിയുടെ സിക്സിന് അമിത പ്രാധാന്യം നൽകുന്നതിനെതിരെയായിരുന്നു ഗംഭീർ രംഗത്തെത്തിയത്. ലോകകപ്പ് ഫൈനലിൽ മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ് ഗംഭീർ. മൂന്നു റൺസിനാണ് അന്ന് അദ്ദേഹത്തിന് സെഞ്ചുറി നഷ്ടമായത്. മികച്ച ഫോമിലായിരുന്ന യുവ്രാജ് സിങ്ങിനു മുമ്പേ ക്രീസിലെത്തിയ ധോനി നിർണായകമായ 91 റൺസെടുത്ത് ഫൈനലിലെ താരമാകുകയും ചെയ്തു. ഇപ്പോഴിതാ അന്ന് ധോനി സ്വയം പ്രമോട്ട് ചെയ്ത് ബാറ്റിങ്ങിനിറങ്ങിയതിന്റെ കാരണം വ്യക്തമാക്കുകയാണ് ലോകകപ്പ് നേടിയ ടീം അംഗമായിരുന്ന സുരേഷ് റെയ്ന. അന്ന് ശ്രീലങ്ക ഉയർത്തിയത് ഒരു ചലഞ്ചിങ് ടോട്ടൽ ആയിരുന്നെങ്കിലും ഡ്രസ്സിങ് റൂമിൽ എല്ലാവരും ശാന്തരായിരുന്നു. ഓരോരുത്തരും ഓരോ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആരും തന്നെ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും കിരീട നേട്ടം തന്നെയായിരുന്നു എല്ലാവരുടെയും മനസിൽ. എന്നാൽ സച്ചിൻപുറത്തായതോടെ സ്റ്റേഡിയം നിശബ്ദമായി. എങ്കിലും ഞങ്ങളാരും ശാന്ത കൈവെടിഞ്ഞിരുന്നില്ല. എന്നാൽ സെവാഗ് പുറത്തായ ശേഷം ഗംഭീർ ഇറങ്ങിയ കാഴ്ച നിങ്ങൾക്ക് ഓർമയുണ്ടാകും. ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ക്രീസിലെത്തിയത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം കണ്ടപ്പോൾത്തന്നെ ഈ കിരീടം നമ്മൾ നേടുമെന്ന് എനിക്ക് തോന്നി. യുവ്രാജിനു മുമ്പേ ധോനി ഇറങ്ങിയതും നിർണായകമായ ഒരു തീരുമാനമായിരുന്നു. മുത്തയ്യ മുരളീധരനെ മികച്ച രീതിയിൽ കളിക്കാൻ തനിക്കാകുമെന്ന് കോച്ച് ഗാരി കേർസ്റ്റണോട് പറഞ്ഞാണ് അദ്ദേഹം ഇറങ്ങിയത്. അന്ന് നടന്നതെല്ലാം എനിക്ക് നന്നായി ഓർമയുണ്ട്, പി.ടി.ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ റെയ്ന പറഞ്ഞു. Content Highlights: why MS Dhoni came out ahead of Yuvraj Singh in 2011 WC Final Suresh Raina reveals


from mathrubhumi.latestnews.rssfeed https://ift.tt/2UJkReL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages