ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതും നിങ്ങള്‍ നാമനിര്‍ദേശത്തിലൂടെ എത്തിയതുമാണെന്ന് മറന്നോ?; ഗവര്‍ണറോട് മമത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 23, 2020

ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടതും നിങ്ങള്‍ നാമനിര്‍ദേശത്തിലൂടെ എത്തിയതുമാണെന്ന് മറന്നോ?; ഗവര്‍ണറോട് മമത

കൊൽക്കത്ത:ഗവർണർ ജഗ്ദീപ് ധൻഖറും തൃണമൂൽ സർക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതരൂക്ഷമാകുന്നു.താൻ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നയിക്കുന്ന ആളാണെന്നും താങ്കൾ നാമനിർദേശത്തിലൂടെ എത്തിയതാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമതാ ബാനർജി ഗവർണർക്ക് കഴിഞ്ഞ ദിവസം കത്തയച്ചു. താങ്കളുടെ കത്തുകളുടേയും സന്ദേശങ്ങളുടേയും സ്വരവും ഭാഷയും പാർലമെന്ററി ചട്ടങ്ങൾക്ക് വിരുദ്ധവും എന്റെ ഓഫീസിനെ അപമാനിക്കുന്നതുമാണ്. ഞാൻ ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്ന കാര്യം നിങ്ങൾ മറന്നതായി തോന്നുന്നു. നിങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെട്ട ഗവർണറാണെന്നും നിങ്ങൾ മറന്നതായി തോന്നുന്നു അഞ്ചു പേജുള്ള കത്തിൽ മമത വിവരിച്ചു. ഗവർണറുടെ സന്ദേശവും മമത ഈ കത്തിനൊപ്പം കൂട്ടിച്ചേർത്തു. ഗവർണറുടെ അധികാരം സംബന്ധിച്ച് ഭരണഘടന പറയുന്ന കാര്യങ്ങളും അവർ കത്തിൽ വിവരിച്ചു. ആരാണ് ഭരണഘടനയെ കീറിമുറിക്കുന്നതെന്ന് ഇന്ത്യയിലേയും ബംഗാളിലേയും ജനങ്ങൾ അറിയട്ടെയെന്നും മമത കൂട്ടിച്ചേർത്തു. നിങ്ങൾ എന്നെയും, എന്റെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നു. നിങ്ങളുടെ സ്വരവും ഭാഷയും പാർലമെന്ററി അല്ല. ഗവർണർ പതിവായി പത്രസമ്മേളനങ്ങൾ നടത്തുന്നതിലും ബംഗാൾ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഭരണകാര്യങ്ങളിൽ ആവർത്തിച്ച് ഇടപെടുന്നുണ്ട്. മര്യാദയും ഭരണഘടനാ അതിരുകളും അതിക്രമിച്ച് കടന്നിരിക്കുന്നുവെന്നും മമത കത്തിൽ എഴുതി. അതേ സമയം ഗവർണർ ജഗ്ദീപ് ധൻഖർ ഇതിനോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ട് രണ്ട് കേന്ദ്ര സംഘങ്ങളെ സർക്കാരിന്റെ നേതൃത്വത്തിൽ കല്ലെറിഞ്ഞുവെന്ന് ഗവർണർ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബംഗാൾ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായത്. Content Highlights:Mamata Banerjee Reminds Bengal Governor He Is "Nominated"


from mathrubhumi.latestnews.rssfeed https://ift.tt/2VyJKdm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages