കോവിഡ് ബാധിതര്‍ 27 ലക്ഷം കടന്നു, മരണം 1.9 ലക്ഷവും; യുഎസില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 23, 2020

കോവിഡ് ബാധിതര്‍ 27 ലക്ഷം കടന്നു, മരണം 1.9 ലക്ഷവും; യുഎസില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി

ന്യൂയോർക്ക്: കൊവിഡ് 19 മഹാമാരി ലോകമെമ്പാടുമുള്ള 2,704,676 പേരിലേക്കെത്തി. 1,90,549 പേർ ഇതിനോടകം മരിച്ചു. യുഎസിൽ വ്യാഴാഴ്ച മാത്രം 2325 പേരാണ് മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 49,845 ആയി. ഇതിനിടെ കോവിഡ് യുഎസ് ജനതയെ കടുത്തതൊഴിലില്ലായ്മയിലേക്കും വിഷാദരോഗത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്. 26 ദശലക്ഷം പേരാണ് കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ അമേരിക്കയിൽ തൊഴിലില്ലായ്മ സഹായത്തിനായി അപേക്ഷിച്ചിട്ടുള്ളത്. ആറിലൊന്ന് അമേരിക്കക്കാർക്കും ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. 1930 കളിലെ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ പിരിച്ചുവിടലുകളാണ് അമേരിക്കയിൽ നടന്നുവരുന്നത്. ഇതിനിടെ ബിസിനസുകളേയും ആശുപത്രികളേയും സഹായിക്കുന്നതിനുള്ള 500 ബില്യൺ ഡോളറിന്റെ പാക്കേജ് യുഎസ് പ്രിതിനിധിസഭ പാസാക്കി. ഇറ്റലിയിൽ 440 പേരാണ് വ്യാഴാഴ്ച മരിച്ചത്. സ്പെയിനിൽ 464 മരണവും റിപ്പോർട്ട് ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ഇറ്റലിയിൽ പുതിയ ആളുകളിലേക്ക് രോഗം പകരുന്നത് പകുതിയായി കുറച്ചെന്ന് ഒരു പഠനം കണ്ടെത്തി. ലോക്ക്ഡൗൺ എടുത്തുകളഞ്ഞാൽ കേസുകൾ വീണ്ടും വർധിക്കുമെന്നും പഠനം മുന്നറയിപ്പ് നൽകിയിട്ടുണ്ട്. 25,549 പേരാണ് ഇറ്റലിയിൽ ആകെ മരിച്ചത്. 189,973 പേരിലേക്ക് രോഗം എത്തി. 57,576 പേർ രോഗമുക്തി നേടുകയുണ്ടായി. സ്പെയിനിൽ ആകെമരണം22,157 ആയിട്ടുണ്ട്. ഫ്രാൻസിൽ 516 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. യുകെയിൽ 638 മരണവും റിപ്പോർട്ട് ചെയ്തു. ബ്രസീലിൽ വ്യാഴാഴ്ച മരണസംഖ്യ കുതിച്ചുയർന്നിട്ടുണ്ട്. 407 പേരാണ് അവിടെ 24 മണിക്കൂറിനിടെ മരിച്ചു. 49,492 പേരാണ് ബ്രസീലിൽ ആകെ രോഗബാധിതരായുള്ളത്. ഇതുവരെ 3,313 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. Content Highlights:Coronavirus pushes US jobless to Depression level-world roundup coronavirus


from mathrubhumi.latestnews.rssfeed https://ift.tt/2yCX47t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages