കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ പൊതു അവധി ഏപ്രിൽ 26 വരെ നീട്ടുന്നതിനും നിലവിലുള്ള കർഫ്യൂ സമയം വൈകീട്ട് 5 മണി മുതൽ കാലത്ത് 6 മണി വരെനീട്ടുന്നതിനും ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ മലയാളികൾ തിങ്ങിപ്പാർക്കുന്നജലീബ്, മഹ്ബൂല പ്രദേശങ്ങളിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ്ണ കർഫ്യൂപ്രഖ്യാപിച്ചു. നിലവിലുള്ള കർഫ്യൂ സംമയം വെകുന്നേരം 5 മണി മുതൽ രാവിലെ 4 മണി വരെ ആയിരുന്നു. ഏപ്രിൽ 12 വരെ ആയിരുന്ന പൊതു അവധി ഏപ്രിൽ 26 വരെയും നീട്ടി. കൂടാതെ പ്രതിരോധ നടപടികൾ കർശനമാക്കുന്നതിനെ കുറിച്ചും വിദേശികൾ ഏറെയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ നടപ്പാക്കുന്നതിനെക്കുറിച്ചും മന്ത്രിസഭ ചർച്ച ചെയ്തു. അതേസമയം പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നിയമ ലംഘകർ രാജ്യംവിട്ടു പോകുന്നതിന് തയ്യാറാകണമെന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേഹ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കർശന നിയമ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതേസമയം, പൊതുമാപ്പ് രജിസ്ട്രേഷന് ഇന്ത്യക്കാർക്ക് ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുള്ള സമയം ഏപ്രിൽ 11 മുതൽ 15വരെയാണ്. ഇത് സംബന്ധിച്ച നിർദേശങ്ങൾ കുവൈത്തിലെ ഇന്ത്യൻ എംബസിയും നൽകിയിട്ടുണ്ട്. വിവിധ മലയാളി സംഘടനകളും സജീവായി രംഗത്തുണ്ട്. Content Highlights:covid 19-Curfew extended to 6 am; Government holidays are on until 26 April
from mathrubhumi.latestnews.rssfeed https://ift.tt/2UMVetb
via
IFTTT
No comments:
Post a Comment