ഹൈദരാബാദ്: അപൂർവ്വ ശരീരികാവസ്ഥയിലുള്ള 19കാരി പെൺകുഞ്ഞിന് ജന്മം നൽകി. ഹൈദരാബാദിലൈ എപി പ്രകാശം ജില്ലയിലെ കരിംനഗർ സ്വദേശിനിക്ക് ഇരട്ട ഗർഭപാത്രം എന്ന അപൂർവ്വ അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഗർഭസ്ഥശിശുവിനെ വഹിക്കുന്ന ഗർഭപാത്രം യുവതിയുടെ മറ്റേ ഗർഭപാത്രത്തിലുണ്ടാക്കിയ സമ്മർദ്ദം മൂലം യുവതിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതേ തുടർന്ന് യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശസ്ത്രക്രിയ നടത്താനായി രണ്ട് ലക്ഷം രൂപയാണ് ആശുപത്രി ആവശ്യപ്പെട്ടത്. എന്നാൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന യുവതിയുടെ കുടുംബത്തിന് ഈ തുക കണ്ടെത്താനായില്ല. യുവതിയുടെ അവസ്ഥ ആരോഗ്യമന്ത്രി ഈതാല രാജേന്ദറിന്റെ ശ്രദ്ധയിൽ പെട്ടു. മന്ത്രി ഹുസുരാബാദ് ആശുപത്രിയിലെ ഡോക്ടർമാരോട് യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്താൻ നിർദ്ദേശം നൽകി. ഞായറാഴ്ച നടത്തിയ രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. Content Highlight: woman with two uteruses delivers baby girl
from mathrubhumi.latestnews.rssfeed https://ift.tt/34zAGYH
via
IFTTT
No comments:
Post a Comment