തിരുവനന്തപുരം: പ്രധാനമന്ത്രി നൻമ ഉപദേശിച്ചാൽ മാത്രം പേരാ, പണവും തരണം എന്ന ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണത്തെ വിമർശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ഐസക്കിന്റെ പ്രതികരണം തീരെ തരംതാണതായിപ്പോയെന്ന് അവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നൻമയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേൾക്കാനുള്ള സഹിഷ്ണുതയില്ല; തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രമാണ് ഇതേ ധനമന്ത്രിയുടെ അനുമതിയോടെയല്ലേ ഈ കൊവിഡ് കാലത്ത് സ്വകാര്യ ഹെലിക്കോപ്റ്റർ വാടക ഇനത്തിൽ ഒന്നരക്കോടി രൂപയുടെ ബില്ല് പാസാക്കിക്കൊടുത്തത്? ഇദ്ദേഹത്തിന്റെ മൂക്കിനു താഴെയല്ലേ രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ സ്വീകരണമുറി മോടിപിടിപ്പിക്കാൻ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചത്? ഓരോ പാവപ്പെട്ടവരോടും, നിങ്ങൾ മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഫണ്ടിലേക്കു തരാനും പയുന്നവർതന്നെയാണല്ലോ ഈ ധൂർത്തും പാഴ് ചെലവും നടത്തുന്നതെന്നും അവർ പോസ്റ്റിൽ പറയുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ പ്രധാനമന്ത്രി നൻമ ഉപദേശിച്ചാൽ മാത്രം പേരാ, പണവും തരണം എന്ന സംസ്ഥാന ധനമന്ത്രി ശ്രീ ടി എം തോമസ് ഐസക്കിന്റെ പ്രതികരണം തീരെ തരംതാണതായിപ്പോയി എന്നു പറയാതെ വയ്യ. കേന്ദ്ര സർക്കാർ മുമ്പു പ്രഖ്യാപിച്ചതും ഇനി പ്രഖ്യാപിക്കാനിരിക്കുന്നതുമായ സാമ്പത്തിക പാക്കേജുകളുടെ ഫലം ലഭിക്കാത്ത സംസ്ഥാനമല്ല കേരളം.പക്ഷേ, ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നൻമയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേൾക്കാനുള്ള സഹിഷ്ണുതയില്ല; തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രം. ഇതേ ധനമന്ത്രിയുടെ അനുമതിയോടെയല്ലേ ഈ കൊവിഡ് കാലത്ത് സ്വകാര്യ ഹെലിക്കോപ്റ്റർ വാടക ഇനത്തിൽ ഒന്നരക്കോടി രൂപയുടെ ബില്ല് പാസാക്കിക്കൊടുത്തത്? ഇദ്ദേഹത്തിന്റെ മൂക്കിനു താഴെയല്ലേ രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ സ്വീകരണമുറി മോടിപിടിപ്പിക്കാൻ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചത്? ഓരോ പാവപ്പെട്ടവരോടും, നിങ്ങൾ മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഫണ്ടിലേക്കു തരാനും പയുന്നവർതന്നെയാണല്ലോ ഈ ധൂർത്തും പാഴ് ചെലവും നടത്തുന്നത്. കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിന്റേത്. നിങ്ങൾ ആദ്യം കേന്ദ്രം തന്ന തുകകൾ വിനിയോഗിച്ചതിന്റെ വിനിയോഗ സർട്ടിഫിക്കറ്റു സമർപ്പിക്കു. എന്നിട്ടുമതി ലോകം ഈ കൊവിഡ് കാലത്തു പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമർശിക്കാൻ പുറപ്പെടുന്നത്. ഇങ്ങനെ തരം താഴാൻ ലജ്ജയില്ലേ ധനമന്ത്രീ, താങ്കൾക്ക്? Content Highlights: Shobha surendans facebook post against Thomas Issac
from mathrubhumi.latestnews.rssfeed https://ift.tt/3abr7jQ
via
IFTTT
No comments:
Post a Comment