ന്യൂഡൽഹി: ഈ വർഷത്തെ ഐ.പി.എൽ നടന്നില്ലെങ്കിൽ എം.എസ് ധോനി ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനുള്ള സാധ്യത തീരേ കുറവാണെന്ന് മുൻ ഇന്ത്യൻ താരവും ലോക്സഭാ എം.പിയുമായ ഗൗതം ഗംഭീർ. ഒരു വർഷത്തോളമായി ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന ധോനിയെ ഇനി എന്ത് അടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെവിളിക്കുകയെന്നും ഗംഭീർ ചോദിച്ചു. സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ് കണക്ട് എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ കിവീസിനോട് സെമിയിൽ തോറ്റ് ടീം പുറത്തായ ശേഷം ധോനി പിന്നീട് ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കെ.എൽ രാഹുലുമായി മുന്നോട്ടുപോകുന്നതാണ് കൂടുതൽ ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധോനിക്ക് ഏറ്റവും യോജിച്ച പകരക്കാരൻ കെ.എൽ രാഹുലാണ്. നിശ്ചിത ഓവർ മത്സരങ്ങളിൽ വിക്കറ്റ്കീപ്പിങ്ങിലേക്ക് എത്തിയതുമുതൽ അദ്ദേഹത്തിന്റെ ബാറ്റിങ്ങും കീപ്പിങ്ങും ശ്രദ്ധിക്കാറുണ്ടെന്നും ഗംഭീർ പറഞ്ഞു. വിക്കറ്റ് കീപ്പിങ്ങിൽ ധോനിയുടെ അത്ര മികവിലേക്ക് രാഹുൽ എത്തിയിട്ടില്ല. എങ്കിലും ട്വന്റി 20 ക്രിക്കറ്റിന്റെ രീതിയനുസരിച്ച് ഏതു സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് രാഹുലെന്നും ഗംഭീർ വ്യക്തമാക്കി. Content Highlights: Gautam Gambhir rules out MS Dhonis India comeback
from mathrubhumi.latestnews.rssfeed https://ift.tt/2XwVOgx
via
IFTTT
No comments:
Post a Comment