ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജനത കർഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതൽ ഒമ്പതുവരെയാണ് ജനത കർഫ്യൂ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനത കർഫ്യൂവിന് ആഹ്വാനം ചെയ്തത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ പ്രതിപക്ഷ പാർട്ടികളും ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ലോകരാജ്യങ്ങളിൽ കൊറോണ അതിവേഗം പടരുകയാണ്. രാജ്യത്ത് ഇതിനോടകം 315 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. എല്ലാവർക്കും ജനത കർഫ്യൂവിന്റെ ഭാഗമാകാമെന്നും ഇത് കോവിഡ്-19ന് എതിരായ പോരാട്ടത്തിന് കരുത്തുപകരുമെന്നും ജനതകർഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാം ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ വരാനിരിക്കുന്ന സമയത്ത് ഗുണകരമാകും. വീടുകൾക്കുള്ളിൽ ഇരിക്കൂ ആരോഗ്യത്തോടെ ഇരിക്കൂ- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. In a few minutes from now, the #JantaCurfew commences. Let us all be a part of this curfew, which will add tremendous strength to the fight against COVID-19 menace. The steps we take now will help in the times to come. Stay indoors and stay healthy. #IndiaFightsCorona pic.twitter.com/11HJsAWzVf — Narendra Modi (@narendramodi) March 22, 2020 ജനതകർഫ്യൂ കേരളത്തിൽ ജനതാ കർഫ്യൂ സംസ്ഥാനത്തും കർശനമായി പാലിക്കണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. കടകൾ, മാളുകൾ, ഹോട്ടലുകൾ, ബേക്കറികൾ, മദ്യശാലകൾ, ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ., എച്ച്.പി.സി. എന്നിവയുടെതൊഴികെയുള്ള പെട്രോൾ പമ്പുകൾ തുറക്കില്ല. മെമു, പാസഞ്ചർ തീവണ്ടികൾ, കൊച്ചി മെട്രോ, കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി സർവീസുകൾ, കടകൾ തുടങ്ങിയവ ഉണ്ടാകില്ല. മാഹിയിലും േെപട്രാൾ പന്പ് പ്രവർത്തിക്കില്ല. സ്വകാര്യവാഹനങ്ങൾക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം. ഒന്നിലധികം ദിവസം യാത്രയുള്ള ദീർഘദൂര എക്സ്പ്രസ് തീവണ്ടികൾ ഓടും. കെ.എസ്.ആർ.ടി.സി. ഞായറാഴ്ച രാത്രി ഒമ്പതിനുശേഷമേ ദീർഘദൂര സർവീസ് പുനരാരംഭിക്കൂ. ക്ഷേത്രങ്ങളിൽ പ്രവേശനമില്ല തിരുവിതാംകൂർ, മലബാർ ദേവസ്വംബോർഡിനു കീഴിലെ പ്രധാന ക്ഷേത്രങ്ങളിൽ 31 വരെ പ്രവേശനമില്ല. സാമൂതിരിവക ക്ഷേത്രങ്ങളിലും പ്രവേശനമില്ല. പള്ളികളിലും പ്രവേശനം വിലക്കിയിട്ടുണ്ട് കൊടുങ്ങല്ലൂരിൽ നിരോധനാജ്ഞ കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിലെ ഭരണി മഹോത്സവത്തിന് തിരക്കൊഴിവാക്കാൻ 22 മുതൽ 29 വരെ താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതിയിൽ നിയന്ത്രണം ഹൈക്കോടതിയിൽ അടിയന്തരപ്രാധാന്യമുള്ള ഹർജികളേ പരിഗണിക്കൂ. അല്ലാത്തവ വേനലവധിക്കുശേഷം. ലോട്ടറി നിർത്തി സംസ്ഥാന ലോട്ടറി വിൽപ്പന 31 വരെയില്ല. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി ആയിരം രൂപവീതം നൽകും. നീക്കിവെക്കൂ, ആ അഞ്ചുമിനിറ്റ് മഹാമാരിക്കിടെയും ജീവിതം സമൂഹത്തിനായി അർപ്പിച്ചവർക്ക് നന്ദിപറയാനായി വൈകീട്ട് അഞ്ചുമണിക്ക് അഞ്ചുമിനിറ്റ് നീക്കിവെക്കാം. ആരോഗ്യപ്രവർത്തകർ, സർക്കാരുദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകർ, പൊതു പ്രവർത്തകർ, റെയിൽവേ-വിമാന ജോലിക്കാർ, പോലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ നിസ്സ്വാർഥ സേവനങ്ങൾക്ക് ആദരംനൽകാൻ വീട്ടിനുള്ളിലോ വാതിൽപ്പടിയിലോ ബാൽക്കണിയിലോ കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങൾകൊട്ടിയോ ആണ് നന്ദി പറയേണ്ടത്. ജനത കർഫ്യൂ ബാധിക്കുന്നവ ശനിയാഴ്ച അർധരാത്രിമുതൽ ഞായറാഴ്ച രാത്രി പത്തുവരെ പുറപ്പെടേണ്ട യാത്രാതീവണ്ടികൾ റദ്ദാക്കി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളുടെ സർവീസ് തടസ്സപ്പെടില്ല. ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി പത്തുമണിവരെ ഒരു സ്റ്റേഷനിൽനിന്നും ഒരു പാസഞ്ചർ ട്രെയിനും സർവീസ് നടത്തില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ നാലുമുതൽ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നിർത്തിവെക്കും. ഇന്റർസിറ്റി എക്സ്പ്രസുകൾ ഞായറാഴ്ച പത്തുമണി വരെയുള്ള സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, സെക്കന്ദരാബാദ് എന്നവിടങ്ങളിലെ സബർബൻ ട്രെയിനുകൾ ചുരുക്കം സർവീസ് മാത്രമേ നടത്തുകയുള്ളു. ഞായറാഴ്ച എല്ലാ സർവീസുകളും റദ്ദാക്കുന്നായി ഗോ എയർ വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, മാർച്ച് 22ന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പ്രൊട്ടക്ട് യുവർ പി.എൻ.ആർ. സ്കീം പ്രകാരം അടുത്ത വർഷം ഏതുദിവസവും യാത്ര നടത്താം. ഇതിന് ചാർജ് ഈടാക്കുകയില്ലെന്നും ഗോ എയർ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച അറുപത് ശതമാനം ആഭ്യന്തരസർവീസുകളേ നടത്തുകയുള്ളൂവെന്ന് ഇൻഡിഗോ വിമാനക്കമ്പനിയും അറിയിച്ചിട്ടുണ്ട്. ആഭ്യന്തര സർവീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് എയർ വിസ്താര വിമാനക്കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. യാത്ര റദ്ദാക്കേണ്ടി വന്നവരുമായി ഉടൻ ബന്ധപ്പെടുമെന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു. ഞായറാഴ്ച സർവീസ് നടത്തുകയില്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷനും വ്യക്തമാക്കിയിട്ടുണ്ട്. പതിനെട്ടുവർഷത്തിനിടെ ഇതാദ്യമായാണ് ഡി.എം.ആർ.സി. തങ്ങളുടെ സർവീസ് നിർത്തിവെക്കുന്നത്. അതേസമയം പബ്ലിക് ബസ് സർവീസുകൾ നിർത്തിവെക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോത് അറിയിച്ചു. ഓല, യൂബർ കമ്പനികൾ ഞായറാഴ്ച അവധിയെടുക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം അടിയന്തര സാഹചര്യങ്ങളിൽ പെട്ടുപോയവർക്ക് സേവനം ലഭ്യമാക്കും. രാഷ്ട്രീയ വ്യത്യാസം പരിഗണിക്കാതെ, ഡൽഹിയിലെ എല്ലാ ഓട്ടോറിക്ഷാ ഡ്രൈവർമാരും ജനതാകർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതായി ഡൽഹി ഓട്ടോറിക്ഷാ സംഘ് ജനറൽ സെക്രട്ടറി രാജേന്ദ്ര സോണി വ്യക്തമാക്കി. ഞായറാഴ്ച ഡൽഹിയിലെ പതിനഞ്ചുലക്ഷം വ്യാപാരികളും കടകൾ അടയ്ക്കും. നോയിഡ മെട്രോ റെയിൽ കോർപറേഷൻ അക്വാ ലൈൻ സർവീസ്, സിറ്റി ബസ് സർവീസ് എന്നിവ ഞായറാഴ്ച റദ്ദാക്കിയിട്ടുണ്ട്. ഗുജറാത്തിൽ ഒരു സർക്കാർ ബസും ഞായറാഴ്ച സർവീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. ജനത കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ സർക്കാർ ബസ് സർവീസുകളും മെട്രോ റെയിൽ സർവീസുകളും ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ജനത കർഫ്യൂവിനോടു പിന്തുണ പ്രഖ്യാപിക്കാൻ പ്രൈവറ്റ് ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരോടും മിനിബസ് ഉടമകളോടും അഭ്യർഥിച്ചു. ലഖ്നൗ മെട്രോ ഞായറാഴ്ച സർവീസ് നടത്തുകയില്ല. കർണാടയിലെ ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ സിറ്റിക്കുള്ളലെ സർവീസുകൾ പരിമിതപ്പെടുത്തും. പബ്ബുകൾ, ബാറുകൾ, മാളുകൾ, തിയേറ്ററുകൾ എന്നിവ അടയ്ക്കും. content highlightsLcorona: janta curfew starts
from mathrubhumi.latestnews.rssfeed https://ift.tt/2J5MW9l
via
IFTTT
No comments:
Post a Comment