ഗുവാഹട്ടി: അസ്സമിൽ ആദ്യത്തെ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. നാല് വയസ്സുള്ള കുട്ടിയുടെ കോവിഡ് 19 പരിശോധനാഫലം പോസിറ്റീവായതോടെ കുട്ടിയെയും കുടുംബാംഗങ്ങളെയും ക്വാറന്റൈനിലാക്കി. ജോർഹത്തിലെ മെഡിക്കൽ കോളേജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 ആയി. ഇതിൽ 63 കേസുകൾ വെള്ളിയാഴ്ചയും 40 കേസുകൾ ശനിയാഴ്ചയുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്ക് ഇന്ത്യ എത്തിയതിന്റെ സൂചനകളാണ് ഈ കേസുകൾ കാണിക്കുന്നത്. സംസ്ഥാന സർക്കാർ കുട്ടിയുടെ സാംപിളുകൾ വീണ്ടും പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇന്നുച്ചയോടെ പരിശോധനാ ഫലം ലഭിക്കും. കുടുംബത്തിന്റെ സഞ്ചാരപഥം തിട്ടപ്പെടുത്തികൊണ്ടിരിക്കുകയാണ്. മാർച്ച് 19നാണ് കുഞ്ഞും അമ്മയും ബീഹാറിൽ നിന്ന്ജോർഹട്ടിലെത്തിയത്. കുട്ടി രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന്ആരോഗ്യ പ്രവർത്തകർ കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടു വന്ന് ക്വാറന്റൈനിലാക്കുകയായിരുന്നു. വടക്കു കിഴക്കൻ ഇന്ത്യയിലെയും ആദ്യത്തെ കൊറോണ വൈറസ് കേസാണിത്.രണ്ട് അമേരിക്കൻ ടൂറിസ്റ്റുകൾ അടുത്തിടെ അസ്സം വഴി ഭൂട്ടാനിലേക്ക് പോയിരുന്നു. ഇന്ത്യയിലെത്തിയ ശേഷമാണ് ഈ അമേരിക്കക്കാർ രോഗ ലക്ഷണങ്ങൾ കാട്ടിയത്. ഇതിലൊരാൾക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി. 421 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു. content highlights:first Covid 19 case of Assam, 4year old girl tested positive
from mathrubhumi.latestnews.rssfeed https://ift.tt/2y0ca6L
via
IFTTT
No comments:
Post a Comment