ന്യൂഡൽഹി:കൊറോണ വൈറസ് പരിശോധന നടത്താൻ സ്വകാര്യ ലബോറട്ടറികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. പരിശോധനക്ക് ഈടാക്കുന്ന തുക 4,500 രൂപയിൽ കവിയാൻ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് എൻ.എ.ബി.എൽ അക്രിഡേഷൻ ഉള്ള എല്ലാ സ്വകാര്യ ലബോറട്ടറികൾക്കും കൊവിഡ് 19 പരിശോധന നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പരിശോധനയ്ക്കുള്ള പരമാവധി ചിലവ് 4,500 രൂപയിൽ കൂടരുതെന്ന് ദേശീയ ടാസ്ക്ഫോഴ്സും നിർദേശം നൽകി. സംശയാസ്പദകരമായ കേസുകളുടെ സ്ക്രീനിങ് ടെസ്റ്റിനായി 1,500 രൂപയും സ്ഥിരീകരണ പരിശോധനയ്ക്ക് 3,000 രൂപയും ഇതിൽ ഉൾപ്പെടുമെന്ന് ഉത്തരവിൽ പറയുന്നു. അതേ സമയം തന്നെ ദേശീയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗജന്യവും ഇളവുകൾ നൽകിയും പരിശോധന നടത്താൻ ഐ.സി.എം.ആർ ആഹ്വാനം ചെയ്തിട്ടുണ്ട്. മാർഗ്ഗ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. Content Highlights:Coronavirus-Govt allows private labs to conduct tests for Covid-19, caps cost at Rs 4,500
from mathrubhumi.latestnews.rssfeed https://ift.tt/2U8GkNB
via
IFTTT
No comments:
Post a Comment