കോവിഡ്-19: ഇറ്റലിയില്‍ ഒരു ദിവസം 793 മരണം, യൂറോപ്പില്‍ മരണം 5,000 കടന്നു, ലോകത്താകമാനം മരണസംഖ്യ 13,000ത്തിലേക്ക് അടുക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 21, 2020

കോവിഡ്-19: ഇറ്റലിയില്‍ ഒരു ദിവസം 793 മരണം, യൂറോപ്പില്‍ മരണം 5,000 കടന്നു, ലോകത്താകമാനം മരണസംഖ്യ 13,000ത്തിലേക്ക് അടുക്കുന്നു

ന്യൂഡല്‍ഹി: കോവിഡ്-19 ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 13,000 ത്തിലേക്ക് അടുക്കുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 12,777 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്പില്‍ മരണസംഖ്യ 5,000 കടന്നിരിക്കുകയാണ്. ഇറ്റലിയില്‍ മരണസംഖ്യ അതിവേഗം കുതിക്കുകയാണ്. ശനിയാഴ്ച മാത്രം 793 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ ആകെ മരണം 4,825 ആയി.

ഇതുവരെ 299,000 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 91,500 പേരോളം സുഖപ്പെട്ടിട്ടുണ്ട്. ഇറ്റലിയില്‍ ആകെ 53,578 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ പുതിയതായി ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്പയിനിലും രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം 285 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്‌പെയിനിലെ ആകെ മരണസംഖ്യ 1,378 ആയി.

അതേസമയം അമേരിക്കയിലും മരണസംഖ്യ ഉയരുകയാണ്. ഇതുവരെ മരണം 300 കടന്നു. കഴിഞ്ഞ ദിവസം 26 മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 22,132 പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ മരണസംഖ്യ 450 ആയെങ്കിലും കഴിഞ്ഞ ദിവസം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഏഷ്യന്‍ രാജ്യമായ ഇറാനിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 123 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,556 ആയി. ദക്ഷികൊറിയയില്‍ മരണം 102 ആയിട്ടുണ്ട്.



from mangalam.com https://ift.tt/2WzjYqr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages