ന്യൂഡല്‍ഹി: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. രാവിലെ ഏഴിന് ആരംഭിച്ച ജനതാ കര്‍ഫ്യൂ ആദ്യ മണിക്കൂര്‍ പിന്നിട്ടു. രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് ജനതാ കര്‍ഫ്യൂ ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജനതാ കര്‍ഫ്യൂന് പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രികളും മാധ്യമങ്ങളും അടക്കം അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നവരൊഴികെ എല്ലാവരും വീട്ടില്‍ തന്നെ എല്ലാവരും തങ്ങണമെന്ന നിര്‍ദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസ്അര്‍ധസൈനികസൈനികവിഭാഗങ്ങള്‍ എന്നിവര്‍ക്കും അവശ്യമേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും നിയന്ത്രണം ബാധകമല്ല.
എല്ലാവര്‍ക്കും ജനതാ കര്‍ഫ്യൂവിന്റെ ഭാഗമാകാമെന്നും ഇത് കോവിഡ്-19 എതിരായ പോരാട്ടത്തിന് കരുത്തുപകരുമെന്നും ജനതാകര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. നാം ഇപ്പോള്‍ സ്വീഎകകരിക്കുന്ന നടപടികള്‍ വരാനിരിക്കുന്ന സമയത്ത് ഗുണകരമാകും. വീടുകള്‍ക്കുള്ളില്‍ ഇരിക്കൂ ആരോഗ്യത്തോടെ ഇരിക്കൂ-ട്വീറ്റില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്താകെ നാലായിരത്തോളം ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ജനതാ കര്‍ഫ്യൂ സംസ്ഥാനത്തും കര്‍ശനമായി പാലിക്കണമെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. കേരളത്തില്‍ നിരത്തുകളെല്ലാം ഒഴിഞ്ഞു. കടകളെല്ലാം അടഞ്ഞുതന്നെ കിടക്കുകയാണ്. മാളുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, മദ്യശാലകള്‍, ഇന്ത്യ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി എന്നിവയുടെ ഒഴികെയുള്ള പെട്രോള്‍ പമ്പുകള്‍ തുറക്കിലല്.
മെമു, പാസഞ്ചര്‍ തീവണ്ടികള്‍, കൊച്ചി മെട്രോ, കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി, എന്നിങ്ങനെ ഒന്നും ഓടുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് തടസമില്ലെങ്കിലും യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ആഹ്വാനം.
രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന്റെ ഭാഗമായി 3700 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ പുറപ്പെടില്ല. എന്നാല്‍, നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ യാത്ര തുടരും. അത്യാവശ്യമുള്ളതൊഴികെ ആഭ്യന്തരവിമാന സര്‍വീസുകളും റദ്ദാക്കി.
രാജ്യമെമ്പാടും ഹോട്ടലുകളും പെട്രോള്‍ പമ്പുകളും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ആശുപത്രി ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങി കോവിഡ് കാലത്തു രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവരോട് മണിമുഴക്കിയും മറ്റും നന്ദിയറിയിക്കാന്‍ വൈകിട്ട് അഞ്ചിന്, അഞ്ചുമിനിറ്റ് മാറ്റിവയ്ക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ചുമണിക്ക് അതിനായി സൈറണ്‍ മുഴങ്ങും.
രാജ്യത്തു കോവിഡ്19 അതിവേഗം പടരുകയാണെന്നും ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അതീവഗുരുതരവും നിര്‍ണായകവുമായ സാഹചര്യത്തിലൂടെയാണു രാജ്യം കടന്നുപോകുന്നത്.
from mangalam.com https://ift.tt/2xeQiUU
via IFTTT
No comments:
Post a Comment