അസ്സമിലും കോവിഡ് സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയത് നാലു വയസ്സുകാരിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 21, 2020

അസ്സമിലും കോവിഡ് സ്ഥിരീകരിച്ചു; രോഗബാധ കണ്ടെത്തിയത് നാലു വയസ്സുകാരിയില്‍

ഗുവാഹട്ടി: അസ്സമിലെ ആദ്യ കോവിഡ് ബാധ നാല് വയസ്സുകാരിയില്‍ കണ്ടെത്തി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 300 ആയി. കുട്ടിയുടെ സാമ്പ്ിള്‍ പരിശോധിച്ചതില്‍ നിന്ന് കുട്ടിക്ക് രോഗം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ കേസാണിത്. തുടര്‍ന്ന് മറ്റ്് കുടുംബാംഗങ്ങളേയും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ഇവര്‍ യാ്രത ചെയ്ത സ്ഥലങ്ങള്‍ ചോദിച്ചറിഞ്ഞ് ഉടന്‍ റൂട്ട് മാപ്പ് തയ്യാറാക്കും.

രാജ്യത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 40 കേസുകളാണ്. വെള്ളിയാഴ്ച മാത്രം 63ഉം. ഇതോടെ രാജ്യം കോവിഡിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നു എന്നുവേണം കരുതാന്‍. കുട്ടിയുടെ രണ്ടാം സാമ്പിള്‍ പരിശോധനാഫലം ഇന്ന് ലഭിക്കും. കഴിഞ്ഞ 19ന് കുട്ടിയും അമ്മയും ബിഹാറില്‍ നിന്ന ജോര്‍ഹട്ടിലെത്തി. കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ക്വാറന്റൈന്‍ ചെയ്യുകയായിരുന്നു.

അമേരിക്കയില്‍ നിന്നുള്ള രണ്ട് ടൂറിസ്റ്റുകള്‍ അടുത്തിടെ അസ്സം വഴി ഭൂട്ടാനിലേക്ക് യാത്ര ചെയ്തിരുന്നു. ഇവര്‍ ഇന്ത്യയിലെത്തിയ ശേഷം ഇവരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കി. 421 പേരാണ് റൂട്ട്്മാപ്പ് അനുസരിച്ച് നിരീക്ഷണത്തിലായത്.



from mangalam.com https://ift.tt/2U7v0BA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages