ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ഏറ്റവും അധികം ബാധിച്ച വ്യവസായ രംഗമാണ് ടെലികോം. ഇക്കാരണത്താൽ തന്നെ പുതിയ ഉപയോക്താക്കളുടെ കടന്നുവരവിൽ കാര്യമായ ഇടിവ് രാജ്യത്തെ ടെലികോം കമ്പനികൾക്ക് നേരിടേണ്ടിവരും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് കൂടാതെ ആളുകൾ ഒത്തുകൂടുന്ന ആഘോഷങ്ങളും, ഉത്സവങ്ങളും ഒഴിവാക്കണമെന്നും മാളുകൾ, തീയറ്ററുകൾ, സ്കൂളുകൾ എന്നിവ അടയ്ക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ആളുകൾ പുറത്തിറങ്ങാത്ത സാഹചര്യത്തിൽ നഗരങ്ങളിലെ മിക്ക കടകളും കാലിയാണ്. സാധന സാമഗ്രികൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവാണുണ്ടായത്. ടെലികോം കമ്പനികളുടെ റീടെയിൽ സ്റ്റോറുകളിലും ആളുകൾ എത്തുന്നില്ല. മാർച്ച് മാസം രാജ്യത്തെ ടെലികോം കമ്പനികൾക്കാകെ 20 ലക്ഷം പുതിയ ഉപയോക്താക്കളുടെ കുറവുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൊറോണ വെല്ലുവിളി രൂക്ഷമാവുന്ന സാഹചര്യത്തിൽ സമ്പർക്ക വിലക്ക് കുറച്ചുനാൾ കൂടി ദീർഘിപ്പിക്കേണ്ട സാഹചര്യം വന്നാൽ പുതിയ ഉപയോക്താക്കളുടെ വരവിൽ കാര്യമായ കുറവുണ്ടാവും. ഡിസംബറിൽ പുതിയ ഉപയോക്താക്കളുടെ ലഭ്യതയിൽ ജിയോയ്ക്ക് വലിയ ഇടിവാണുണ്ടായത്. എന്നാൽ ബിഎസ്എൻഎൽ ഉൾപ്പടെയുള്ള മറ്റ് കമ്പനികളും ഈ സാഹചര്യത്തിൽ ഈ വെല്ലുവിളി നേരിടേണ്ടി വരും. Content Highlights:telecom companies Might Face Slowdown in Adding New Subscribers
from mathrubhumi.latestnews.rssfeed https://ift.tt/3aa009J
via
IFTTT
No comments:
Post a Comment