തിരുവനന്തപുരം: മദ്യശാലകൾ അടച്ചിടുന്നത് വലിയ സാമൂഹിക പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേ നമുക്കുണ്ടായ അനുഭവം അതാണ്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ ട്വീറ്റിൽ അവശ്യവസ്തുക്കളുടെ പട്ടികയിൽ രണ്ടാമത്തെ ഇനമായി മദ്യമാണുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് ഷോപ്പുകൾ അടച്ചിടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചത്. ബിവറേജസ് ഷോപ്പുകൾ അടച്ചിടുന്ന ഘട്ടത്തിൽ സാമൂഹിക പ്രത്യാഘാതം ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ കാണുന്നത്. ബാറുകൾ തുറക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. അടുത്തിരുന്ന് കഴിക്കുന്ന രീതിവേണ്ടെന്നും കൗണ്ടർ വിൽപ്പന മതിയെന്നുമാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlight: Alcohol is an essential in the country: CM
from mathrubhumi.latestnews.rssfeed https://ift.tt/3bit3YL
via
IFTTT
No comments:
Post a Comment