ചെങ്ങന്നൂർ: പ്രിയതമൻ മരിച്ചിട്ട് പത്തുദിവസം കഴിഞ്ഞു. കടൽ കടന്നെത്തിയ ഭാര്യക്കും മക്കൾക്കും മൃതദേഹം ഒരു നോക്കുകാണാൻ ഇനിയും 14 ദിവസംകൂടി കാത്തിരിക്കണം. അമേരിക്കൻ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ സാജന്റെ (61) കുടുംബമാണ് കൊറോണ കാരണം ശവസംസ്കാരംപോലും നടത്താനാവാതെ വലയുന്നത്. ഹോട്ടൽ ബിസിനസ്സുകാരനായ സാജനും ഭാര്യ സുബ, മക്കളായ ജിതിൻ, നേഹ, നവീന എന്നിവർ 25 വർഷത്തിലേറെയായി ഫ്ളോറിഡയിൽ സ്ഥിരതാമസമാണ്. ആസ്ത്മ ചികിത്സയ്ക്കായി കഴിഞ്ഞ സെപ്റ്റംബറിലാണ് സാജൻ നാട്ടിലെത്തിയത്. ചിങ്ങവനത്ത് താമസമാക്കിയിരുന്ന ഇദ്ദേഹം കഴിഞ്ഞ 14-ന് രാവിലെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ മരിച്ചു. വിവരമറിഞ്ഞെങ്കിലും കുടുംബത്തിന് നാട്ടിലെത്തുക എളുപ്പമായിരുന്നില്ല. കൊറോണ തീവ്രമായ അമേരിക്ക വിദേശയാത്ര വിലക്കിയതാണ് കാരണം. യു.എസ്. സൈന്യത്തിൽ ക്യാപ്റ്റനായ മൂത്ത മകൻ ജിതിന് അവധിപോലും ലഭിച്ചിട്ടില്ല. സുബയ്ക്കും രണ്ടുപെൺമക്കൾക്കും 10 ദിവസത്തിനുശേഷമാണ് നാട്ടിലെത്താൻ സാധിച്ചത്. യാത്രാ അനുമതിക്കായി സാജന്റെ മരണസർട്ടിഫിക്കറ്റ് നാട്ടിൽനിന്ന് ഇന്ത്യൻ എംബസി വഴി ഹാജരാക്കേണ്ടിവന്നു. യു.എസിൽനിന്ന് മുംബൈ വിമാനത്താവളത്തിലിറങ്ങി അവിടെനിന്ന് ബസിൽ തിങ്കളാഴ്ച വെളുപ്പിന് കല്ലിശ്ശേരിയിലെ വീട്ടിലെത്തുംവരെ ഇവരനുഭവിച്ച ദുരിതം ചില്ലറയല്ല. ഇനി 14 ദിവസം ഏകാന്ത വാസത്തിനുശേഷമേ ശവസംസ്കാരച്ചടങ്ങുകൾക്ക് അനുവാദം ലഭിച്ചിട്ടുള്ളൂ. Content Highlights:Family have to wait 14 more days to see the body
from mathrubhumi.latestnews.rssfeed https://ift.tt/2UcmYqY
via
IFTTT
No comments:
Post a Comment