ന്യൂഡല്‍ഹി: രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ 31വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടും. രാജ്യത്ത് 9 മരണം റിപ്പോര്‍ട്ട് ചെയ്തു. 471 ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 75 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഭ്യന്തര വിമാനസര്‍വ്വീസുകളടക്കം നിര്‍ത്താനും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാനും തീരുമാനമായി.
പഞ്ചാബില്‍ പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കല്‍ക്കട്ടയില്‍ കൊറോണയെ തുടര്‍ന്ന് 57കാരന്‍ മരിച്ചു. എന്നാല്‍, ഇയാള്‍ക്ക് കൊറോണ ബാധിച്ചവരുമായി ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല.
കൊറോണ: രാജ്യത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു അവലോകനം;
1. 548 ജില്ലകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പൂര്‍ണമായ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ ഭാഗികമായ കര്‍ഫ്യുവും ഏര്‍പ്പെടുത്തി. ഇതില്‍ 80 ജില്ലകള്‍ ഉള്‍പ്പെടും. 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവശേഷിക്കുന്നത് രണ്ട് സംസ്ഥാനങ്ങള്‍ മാത്രം. മിസോറാം, സിക്കിം എന്നിവ. രാജ്യത്ത് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്തത് 75 കേസുകള്‍ ഒറ്റ ദിവസത്തിനുള്ളില്‍. 471 ആയി ആകെയുള്ള രോഗബാധിതരുടെ എണ്ണം. ഇതില്‍ 41 പേര്‍ വിദേശികളാണ്. 9 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗുജറാത്ത്, ബിഹാര്‍, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാള്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങൡലാണ് മരണം റിപ്പോര്‍ട്ട്് ചെയ്തിട്ടുള്ളത്. ആളുകള്‍ ഇതിനെ കാര്യമായി എടുക്കുന്നില്ലെന്നും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാനും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി കാര്‍ഗോ ഫ്‌ളൈറ്റുകള്‍ മാത്രം അനുവദിക്കും. മെട്രോ സര്‍വീസുകളും നിര്‍ത്തി. കൃത്യമല്ലാത്തതും സത്യമല്ലാത്തതുമായ വര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും. രാജ്യത്ത് പൂര്‍ണമായും കര്‍ഫ്യു ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥനം പഞ്ചാബാണ്. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ മറ്റെല്ലാം നിര്‍ത്തിവച്ചു.
ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഒ.പി വിഭാഗം അടച്ചുപൂട്ടി. കുറ്റവാളികള്‍ അധികമുള്ള ജയിലുകളില്‍ നിന്ന് പരോള്‍ നല്‍കാന്‍ സാധിക്കുന്നവരെ കണ്ടെത്തി പരോള്‍ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
from mangalam.com https://ift.tt/3aeY4wl
via IFTTT
No comments:
Post a Comment