പത്തനംതിട്ട: ജില്ലയിൽ ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ പത്തനംതിട്ടയിലെ കൊറോണ രോഗികളുടെ എണ്ണം പത്തായി. ഖത്തറിലെ ദോഹയിൽ നിന്ന് എത്തിയ കൊടുന്തറ സ്വദേശിയായ 42 വയസുകാരനാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇയാൾ മാർച്ച് 20-ന് പുലർച്ചെ 2.30-ന് QR 506 ഖത്തർ എയർവേയ്സ് വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്. 30-C സീറ്റിലാണ് യാത്ര ചെയ്തത്. വിമാനത്തിൽ ഇദ്ദേഹത്തിന്റെ സമീപത്തെ സീറ്റിൽ ഒൻപത് പത്തനംതിട്ട സ്വദേശികളും കോട്ടയം, ആലപ്പുഴ ജില്ലക്കാരായ എട്ടുപേരുമാണ് ഉണ്ടായിരുന്നത്. ഇവരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങളുണ്ടെന്ന സംശയത്താൽ എത്തുന്നതിനു മുൻപുതന്നെ യുവാവ് വീട്ടിലുണ്ടായിരുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഡ്രൈവർ മാത്രമായി വീട്ടിലെ കാർ എത്തിച്ചായിരുന്നു വിമാനത്താവളത്തിൽനിന്നുള്ള മടക്കയാത്ര. വരുന്ന വഴിയിൽ വെഞ്ഞാറമൂട്ടിൽ നിന്ന് ചായ കുടിച്ചെങ്കിലും ഇത് ഡ്രൈവർ പോയി വാങ്ങിനൽകിയതായാണ് വിവരം. ഡ്രൈവർ ചിറ്റാർ സ്വദേശിയാണ്. തിരുവനന്തപുരത്ത് നിന്ന് മടങ്ങിയെത്തിയശേഷം, ഡ്രൈവർ ഇതേ വാഹനത്തിൽ മറ്റൊരു യാത്ര പോയി. ഇൗ യാത്രയിലുണ്ടായിരുന്നവരെ കണ്ടെത്തേണ്ടതുണ്ട്. ഡ്രൈവറുടെ കുടുംബാംഗങ്ങളെയും ഇയാൾ സമീപദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവരെയും നിരീക്ഷിക്കും. വിമാനത്തിലെ കൂടുതൽ യാത്രക്കാരുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനും ആലോചനയുണ്ട്. രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതോടെ 21-ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി രക്തസ്രവ സാമ്പിൾ നൽകിയ ശേഷം യുവാവ് വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. പത്തനംതിട്ട നഗരസഭയാണ് ആഹാരം എത്തിച്ചുനൽകിയിരുന്നത്. ചൊവ്വാഴ്ച പരിശോധനാഫലം പോസിറ്റീവായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ െഎസൊലേഷൻ വാർഡിലേക്ക് മാറ്റി. അതേസമയം, കഴിഞ്ഞ മാസം 29-ന് ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ രോഗം സ്ഥിരീകരിച്ച മൂന്നംഗകുടുംബത്തിലെ മുതിർന്ന രണ്ടുപേരുടെയും ആരോഗ്യനില മെച്ചപ്പെട്ടു. പരിശോധനാഫലങ്ങൾ നെഗറ്റീവായി. സാമ്പിളുകളുടെ അടുത്ത ഫലം കൂടി നെഗറ്റീവായാൽ ഇരുവരെയും വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറ്റും. രോഗലക്ഷണങ്ങളോടെ കാനഡയിൽ നിന്ന് എത്തിയ ഒരാളെ കൂടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. Content Highlight: One more corona cases in Pathanamthitta
from mathrubhumi.latestnews.rssfeed https://ift.tt/2QIhkuJ
via
IFTTT
No comments:
Post a Comment