കൊറോണ ഭീതി:തിഹാര്‍ ജയിലില്‍ നിന്ന് 3000 തടവുകാരെ വിട്ടയക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 23, 2020

കൊറോണ ഭീതി:തിഹാര്‍ ജയിലില്‍ നിന്ന് 3000 തടവുകാരെ വിട്ടയക്കും

ന്യൂഡൽഹി: കൊറോണഭീതിയിൽ ഡൽഹി തിഹാർ ജയിലിൽ നിന്ന് 3,000 തടുകാരെ വിട്ടയക്കും. കൊറോണ വൈറസ് അണുബാധയുടെ വ്യാപനം തടയുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മൂവായിരത്തോളം തടവുകാരെ മോചിപ്പിക്കാനുള്ള നടപടികളാണ് നടത്തുന്നത് തിഹാർ ജയിൽ അധികൃതർ പറഞ്ഞു. 1500 ഓളം തടവുകാർക്ക് പരോളോ അല്ലെങ്കിൽ താത്കാലിക വിടുതലോ നൽകും. അത്രതന്നെ വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കും. അതേസമയം വിട്ടയക്കുന്ന തടവുകാരുടെ പട്ടികയിൽ കൊടുംകുറ്റവാളികൾ ഉൾപ്പെടില്ലെന്നും തിഹാർ ജയിൽ ഡയറക്ടർ വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ ഹൈക്കോടതിയിൽ തടവുകാരെ വിട്ടയക്കുമെന്ന് അറിയിച്ചിരുന്നു. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിന് തടവുകാർക്ക് പ്രത്യേക പരോളോ താത്കാലിക വിടുതലോ നൽകുമെന്നായിരുന്നു സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. ജയിലുകളിലെ തിരക്കൊഴിവാക്കുന്നതിനായി കൂടുതൽ തടവുകാർക്ക് പരോൾ അനുവദിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസർക്കാരുകളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഏതെല്ലാം വിഭാഗം തടവുകാർക്ക് പരോൾ നൽകാമെന്നത് തീരുമാനിക്കാൻ ഉന്നതതല സമിതിയുണ്ടാക്കണം. ആഭ്യന്തര സെക്രട്ടറി, ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിലായിരിക്കണം സമിതി. നാലുമുതൽ ആറാഴ്ചവരെ പരോളോ ഇടക്കാലജാമ്യമോ നൽകുന്നത് പരിഗണിക്കണം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കൊറോണയുടെ സാഹചര്യത്തിൽ ജയിലുകളിലെ തിരക്കുകുറയ്ക്കുന്ന വിഷയം സ്വമേധയാ പരിഗണിച്ചാണ് ഉത്തരവ്. ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്നവർക്കോ ഏഴു വർഷംവരെ ശിക്ഷ ലഭിച്ചവർക്കോ പരോൾ നൽകാമെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണിത്. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയുമായി ഇതുസംബന്ധിച്ച് ആലോചിക്കണം. രാജ്യത്ത് 1339 ജയിലുകളിലായി 4.66 ലക്ഷം തടവുകാരാണുള്ളത്. ജയിലുകളുടെ ശേഷിയെക്കാൾ കൂടുതലാണ് (117.6 ശതമാനം) തടവുകാരുടെ എണ്ണം. ഉത്തർപ്രദേശിൽ 176.5 ശതമാനവും സിക്കിമിൽ 157.3 ശതമാനവുമാണ് ജയിൽ ശേഷിയെക്കാൾ തടവുകാർ നിറഞ്ഞിരിക്കുന്നത്. Content Highlights:Tihar Jail to Release 3,000 Prisoners to Arrest Spread of Coronavirus Amid Spike in Cases


from mathrubhumi.latestnews.rssfeed https://ift.tt/2J98HVV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages