ചണ്ഡീഗഡ്: കൊറോണവ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് പഞ്ചാബിൽ മടങ്ങിയെത്തിയത് 90,000 പേരാണ്. സംസ്ഥാനമൊട്ടാകെ വൈറസ് ബാധ പ്രതിരോധിക്കുന്നതിനും അണുനശീകരണം ഉൾപ്പെടെയുള്ള ശുചീകരണപ്രവൃത്തികൾ നടത്തുന്നതിനും ധനസഹായം ആവശ്യമാണെന്ന് അമരീന്ദർ സിങ് സർക്കാർ കേന്ദ്രത്തെ അറിയിച്ചു. 150 കോടി രൂപയാണ് വൈറസ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം പ്രവാസികൾ പഞ്ചാബിൽ നിന്നാണെന്നും ഇവരിൽഭൂരിഭാഗവും തിരിച്ചെത്തിയതായും സംസ്ഥാന ആരോഗ്യമന്ത്രി ബൽബീർസിങ് സിദ്ദു കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹർഷവർധനെ അറിയിച്ചു. മടങ്ങിയെത്തിയ പലർക്കും കോവിഡ്-19 ന്റെ ലക്ഷണങ്ങളുണ്ടെന്നും രോഗവ്യാപനം അടിയന്തരമായി തടയേണ്ടത് ആവശ്യമാണെന്നും സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു. പഞ്ചാബിൽ ഇതു വരെ 23 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ മൂലം ഒരാൾ മരണമടയുകയും ചെയ്തു. സർക്കാർ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗതം നിർത്തലാക്കിയിട്ടുണ്ട്. കൊറോണാവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കർഫ്യു ഏർപ്പെടുത്തിയ ആദ്യസംസ്ഥാനമാണ് പഞ്ചാബ്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ കർശനമാക്കിയിട്ടുണ്ട്. എന്നാൽ അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങുന്നതിന് പുറത്തിറങ്ങാൻ ജനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ജനങ്ങളുടെ നന്മയ്ക്കാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു. സർക്കാരിന്റെ നടപടികളോട് എല്ലാവരും സഹകരിക്കുന്നതിൽ സന്തോഷവും അദ്ദേഹം ട്വീറ്റിൽ രേഖപ്പെടുത്തി. കർഫ്യു ലംഘിച്ച 48 പേർക്കെതിരെ കേസെടുത്തു. ഇതിൽ 26 പേരും ചണ്ഡിഗഡിലെ മൊഹാലിയിൽ നിന്നാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3aeX5w9
via
IFTTT
No comments:
Post a Comment