തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഷട്ട് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അവശ്യസേവനങ്ങൾ ലഭ്യമാക്കികൊണ്ടുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക നിയന്ത്രണങ്ങൾ ചുവടെ * ബാറുകൾ പ്രവർത്തിക്കില്ല. ബിവറേജ് ഷോപ്പുകൾ പ്രവർത്തിക്കുമെങ്കിലും സമയം ക്രമീകരിക്കും. * റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലുമിരുന്ന് ഭക്ഷണംകഴിക്കുന്നത് തടയും. എന്നാൽ, ഹോം ഡെലിവറി നടത്താം. * അവശ്യസാധനങ്ങൾ വാങ്ങുന്നതിന് ജനങ്ങൾക്ക് പുറത്തിറങ്ങാം. ഒന്നിച്ചിറങ്ങാനാവില്ല. ഇറങ്ങുന്നവർ ശാരീരിക അകലം നിർബന്ധമായും പാലിക്കണം. * ആശുപത്രികൾ സാധാരണപോലെ പ്രവർത്തിക്കും. * സർക്കാർ ഓഫീസുകൾ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കി നടത്തും. * ആരാധനാലയങ്ങളിൽ ആളുകൾ വരുന്ന എല്ലാ ചടങ്ങുകയും നിർത്തിവെക്കും. * ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധവസ്തുക്കളുടെ വിൽപ്പന എന്നിങ്ങനെയുള്ള അവശ്യസേവനങ്ങൾ തടസ്സമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കളക്ടർമാർ നടപടികൾ സ്വീകരിക്കും. * തദ്ദേശസ്ഥാപനങ്ങൾ മാർച്ച് 31-നു മുമ്പുതന്നെ യോഗംചേർന്ന് ബജറ്റ് പാസാക്കും. * മൈക്രോഫിനാൻസ്, പ്രൈവറ്റ് കമ്പനികൾ പൊതുജനങ്ങളിൽനിന്ന് പണം പിരിക്കുന്നത് രണ്ടുമാസത്തേക്ക് നിർത്തണം. * ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം എവിടെ ഉണ്ടായാലും അത് തടയാൻ 144 പ്രഖ്യാപിക്കും. * ബാങ്കുകൾ രണ്ടുമണിവരെ പ്രവർത്തിക്കും. സഹകരണസംഘങ്ങളുടെ പ്രവർത്തനത്തിൽ സമയനിയന്ത്രണം * സർക്കാർ ഓഫീസുകളിൽ അത്യാവശ്യത്തിനുള്ള ജീവനക്കാർമാത്രം ഹാജരായാൽ മതി. * സ്വകാര്യസ്ഥാപനങ്ങൾക്കും ജീവനക്കാരുടെ എണ്ണത്തിലും പ്രവർത്തനസമയത്തിലും നിയന്ത്രണമുണ്ടാകും. * ഐ.ടി. സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണംകുറയ്ക്കണം. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ സൗകര്യമേർപ്പെടുത്തണം. കാസർകോട് അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് * രോഗവ്യാപനം കൂടുതലയ കാസർകോട് ജില്ലയിൽ കൂടുതൽ കർക്കശമായ പോലീസ് നടപടിയുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റുചെയ്യും. കർക്കശമായ നിരീക്ഷണവും ഇടപെടലും അവിടെ നിർദേശിച്ചിട്ടുണ്ട്. Content Highlight: coronavirus: These restrictions from today in Kerala
from mathrubhumi.latestnews.rssfeed https://ift.tt/2UdxIFH
via
IFTTT
No comments:
Post a Comment