ആലപ്പുഴ: അടുത്തിരിക്കുന്നയാൾ ഒന്നുതുമ്മി. ഒപ്പമുള്ള മറ്റുള്ളവർ അയാളെ ഭീതിയോടെ നോക്കി. പിന്നെ ഒരു ഡയലോഗും. ‘ഇനി വീട്ടിലിരുന്നാൽ മതി. ഇങ്ങോട്ട് വരരുത്’ ഇതാണിപ്പോൾ കേരളത്തിലെ അവസ്ഥ. ഭീതിയോടെയാണ് ആളുകൾ ഒാരോ തുമ്മലിനെയും കാണുന്നത്. സാധാരണ തുമ്മലാണെങ്കിൽക്കൂടി കൊറോണയാണെന്ന് തെറ്റിദ്ധരിച്ച് അവരെ അകറ്റിനിർത്തുകയാണ് സമൂഹം. പരിധിവരെ ഇതിനെ പ്രതിരോധമെന്ന് പറയേണ്ടിവരും. കാരണം, ചിലപ്പോൾ കൊറോണയാണെങ്കിലോ?ഒരാൾക്ക് കൊറോണ ഇല്ലെങ്കിൽപ്പോലും തുമ്മലോ ചൂടോ ഉണ്ടെങ്കിൽപ്പോലും വീട്ടിൽ നിരീക്ഷണത്തിലിരിക്കേണ്ട സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കോവിഡ് -19 വൈറസിന്റെ സാമൂഹികവ്യാപനം എപ്പോൾ വേണമെങ്കിലുമുണ്ടാകാം. അതിനാൽ, എല്ലാവർക്കും പേടിയാണ്.ഒരുകൂട്ടം ആളുകൾ ആരോഗ്യവകുപ്പിന്റെ നിർദേശം അവഗണിക്കുമ്പോൾ അതിജാഗ്രതയോടെ കാര്യങ്ങളെ കാണുന്നവരും ഏറെയാണെന്ന് ആരോഗ്യപ്രവർത്തകർ. പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവരിലേറെപ്പേരും ഇപ്പോൾ മുഖാവരണം ധിരിക്കുന്നുണ്ട്. എന്നാൽ, മുഖാവരണമില്ലാതെ സഞ്ചരിക്കുന്നവരും ഏറെ. ഇവരിലാരെങ്കിലും ഒന്നുതുമ്മിയാൽ, ഒപ്പം സഞ്ചരിക്കുന്നവരുടെ വിധംമാറും. പനിയോ തുമ്മലോ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം എന്നു പരസ്യമായി പറയുന്നത് ഇപ്പോൾ ബസിലെ പതിവുകാഴ്ച. ചില ബസുകളിൽ സാനിറ്റൈസർ വാതിലിനോട് ചേർന്നുതന്നെ സ്ഥാപിച്ചിട്ടുണ്ട്. അത്രയേറെയാണ് കരുതൽ. അപൂർവം ചില ആളുകൾമാത്രമാണ് ഇതൊന്നും കണ്ടഭാവം നടിക്കാത്തത്. വ്യാപാരസ്ഥാപനങ്ങൾ, ഓഫീസുകൾ എല്ലായിടത്തും ഇപ്പോൾ സാനിറ്റൈസറുകൾ വെച്ചിട്ടുണ്ട്. പക്ഷേ, ഒരാൾ കൈകൊണ്ടെടുത്ത സാധനം മറ്റൊരാൾ എടുക്കുന്നതും പേടിയോടെയാണ്. അത്രയേറെയാണ് കരുതൽ. എല്ലാ തുമ്മലിനെയും പേടിക്കേണ്ടതുമ്മൽ പല രോഗങ്ങളുടെയും പൊതുലക്ഷണമാണ്. അലർജിയുള്ളവർക്കും ജലദോഷപ്പനിയുള്ളവർക്കും തുമ്മലുണ്ടാകാം. റൈനോ, അഡിനോ ൈവറസുകളാണ് പ്രധാനമായും തുമ്മലിന് കാരണമാകുന്നത്. പിന്നെയാണ് കൊറോണ വൈറസ് വരുന്നത്. പനിയില്ലാതെ തുമ്മൽ മാത്രമാണെങ്കിൽ ഭയക്കേണ്ടതില്ല. എങ്കിലും കൊറോണ വൈറസുള്ളതിനാൽ തുമ്മുമ്പോൾ വായും മൂക്കും പൊത്തിപ്പിടിക്കണം. തുമ്മുന്നവരെ ഭയപ്പാടോടെ കാണേണ്ട കാര്യമില്ല. -ഡോ. ബി. പദ്മകുമാർ, പ്രൊഫസർ, മെഡിസിൻ വിഭാഗം, ആലപ്പുഴ മെഡിക്കൽ കോളേജ്
from mathrubhumi.latestnews.rssfeed https://ift.tt/3bk83ko
via
IFTTT
No comments:
Post a Comment