'ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്, മാര്‍ച്ച് 31 വരെ സന്ദര്‍ശകരെ സ്വീകരിക്കില്ല'; വൈറലായി ക്വാറന്റൈന്‍ പോസ്റ്റര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 21, 2020

'ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്, മാര്‍ച്ച് 31 വരെ സന്ദര്‍ശകരെ സ്വീകരിക്കില്ല'; വൈറലായി ക്വാറന്റൈന്‍ പോസ്റ്റര്‍

കായക്കൊടി: വിദേശ രാജ്യങ്ങളില്‍ നിന്നും എത്തി സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി പൊതു ഇടങ്ങളില്‍ കറങ്ങി നടക്കുന്നവരുണ്ട്. ഇത്രയും ഒക്കെ ഗൗരവമായ വിഷയങ്ങള്‍ ഉണ്ടായിട്ടും ഇക്കാര്യങ്ങള്‍ ലാഹവത്തോടെ എടുക്കുന്നവര്‍ കാണേണ്ടതാണ് കായക്കൊടി സ്വദേശിയായ വി കെ നസീറിന്റെ തീരുമാനം. അദ്ദേഹം സ്വീകരിച്ച മാതൃകയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം അഞ്ച് ദിവസം മുമ്പാണ് കായക്കൊടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ കൂടിയായ അബ്ദുള്‍ നസീറും ഭാര്യയും നീട്ടില്‍ എത്തുന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മക്കളോ ബന്ധു ജനങ്ങളോ അയല്‍ വാസികളോ ആരും തന്നെ ഇവരെ നേരിട്ട് കണ്ടിട്ടില്ല്. സന്ദര്‍ശനത്തിന് ശേഷം വീട്ടിലെത്തിയ ഇവര്‍ വീടിന് മുന്നില്‍ ഒരു പോസ്റ്ററും വെച്ചു. 'ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്. മാര്‍ച്ച് 31 വരെ സന്ദര്‍ശകരെ സ്വീകരിക്കില്ലെ'ന്നായിരുന്നു പോസ്റ്റര്‍. ഇനി പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെടാതെ ആരെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാനായി വരാന്തയില്‍ വലകെട്ടിയിട്ടുമുണ്ട്.

രണ്ട് മാസത്തെ സന്ദര്‍ശനത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സിലാണ് നസീറും ഭാര്യയും തിരികെ എത്തിയത്. ഇതോടെ കൊറോണയെ തുടര്‍ന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും നല്‍കിയ നിര്‍ദേശങ്ങള്‍ ഇവര്‍ പാലിക്കുകയായിരുന്നു. 14 ദിവസം ജനസമ്പര്‍ക്കമില്ലാതെ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ഇവര്‍ പാലിക്കുകയാണ് ഇവര്‍. അയല്‍വാസികളോടുപോലും വീട്ടില്‍ വരരുതെന്നു പറഞ്ഞ ഇവര്‍ ആവശ്യമുള്ള ആളുകളെ ഫോണ്‍ വിളിയിലൂടെയും വാട്‌സാപ്പിലൂടെയുമാണ് ബന്ധപ്പെടുന്നത്. ഭക്ഷണം ഉള്‍പ്പടെ ആവശ്യമുള്ള സാധനങ്ങള്‍ക്ക് ബന്ധുക്കള്‍ക്ക് സന്ദേശം നല്‍കും. ഇതുപ്രകാരം ആവശ്യമുള്ള സാധനങ്ങള്‍ വീടിന് പുറത്തുവെച്ച മേശപ്പുറത്ത് അവര്‍ കൊണ്ടെത്തിക്കുകയും മേശ സ്പര്‍ശിക്കാതെ ഇവര്‍ എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു.



from mangalam.com https://ift.tt/2J8wepY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages