വാഗമണ്ണിലെത്തിയ വിദേശിക്കു മുന്നില്‍ എല്ലാ വാതിലുകളും 'കൊട്ടിയടച്ചു': ഉറങ്ങിയത് സെമിത്തേരിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

വാഗമണ്ണിലെത്തിയ വിദേശിക്കു മുന്നില്‍ എല്ലാ വാതിലുകളും 'കൊട്ടിയടച്ചു': ഉറങ്ങിയത് സെമിത്തേരിയില്‍

കോട്ടയം: കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്തിയ വിദേശികള്‍ക്കും ദുരിതം. അടുത്തിടെ സംസ്ഥാനത്ത് വിദേശികള്‍ക്കെതിരെ 'കൊറോണ കൊറോണ' എന്ന് വിളിച്ച് പരിഹസിച്ചതിനെതിരെ മുഖ്യമന്ത്രി അതിരൂക്ഷമായി തുറന്നടിക്കുകയും ചെയ്തിരുന്നു. പിന്നാലെ സംസ്ഥാനത്ത് തങ്ങുന്നവര്‍ക്ക് താമസിക്കാന്‍ പോലും റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഇടം കിട്ടാതെ വരികയാണ്.

ശനിയാഴ്ച വാഗമണ്ണിലെത്തിയ വിദേശ പൗരന്‍ താമസ സൗകര്യം കിട്ടാതെ സെമിത്തേരിയില്‍ കിടന്നുറങ്ങേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഗമണ്‍-പുള്ളിക്ാനം റോഡിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ സെമിത്തേരിയില്‍ നിന്ന് ഇറങ്ങിവരുന്നത് ക്ണട് പോലീസിനു വിവരം കൈമാറുകയായിരുന്നു. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പു തന്നെ വിദേശി ബസില്‍ കയറി മടങ്ങിയെന്നാണ് വിവരം.

നിലവില്‍ വാഗമണ്ണിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം വാഗമണ്‍ ആശ്രമത്തില്‍ തങ്ങിയിരുന്ന എട്ടു പേരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തി. ബെല്‍ജിയം സ്വദേശികളായ ഏഴു പേരും ഒരു ഫ്രഞ്ചുകാരനുമാണ് സംഘത്തിലുണ്ടായിരുന്നത്. ബെല്‍ജിയം സ്വദേശികളെ ചെന്നൈയിലേയ്ക്ക് അയച്ചു. ഫ്രഞ്ച് സ്വദേശി നിരീക്ഷണത്തിലാണ്.



from mangalam.com https://ift.tt/2UbYf4L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages