റോം: കോവിഡ്-19 എന്ന മഹാമാരിയ്‌ക്കെതിരെ ലോകം ഒന്നടങ്കം ഒരുമ്മിച്ച് പോരാടുകയാണ്. പ്രഭവ കേന്ദ്രമായ ചൈനയ്ക്കു പുറമെ യൂറോപ്പ് പുതിയ പ്രഭവ കേന്ദ്രമാണെന്ന ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഇറ്റലിയിലും സ്‌പെയിനിലും അതിവേഗമാണ് കോവിഡ്-19 പടരുന്നത്. ഇതിനിടെ ഇറ്റലിയില്‍ നിന്നുള്ള പോരാട്ട ചിത്രമാണ് ലോകം ഹൃദയത്തോട് ചേര്‍ക്കുന്നത്.
ജോലി കഴിഞ്ഞ് ക്ഷീണം മൂലം ആശുപത്രിയിലെ മേശയില്‍ തളര്‍ന്നുറങ്ങുന്ന നഴ്‌സിന്റെ ചിത്രമാണ് ലോകത്തിന്റെ കണ്ണു നിറച്ചത്. എലിന പഗ്ലിയാരിനി എന്ന നഴ്‌സിന്റെ ചിത്രം ഒപ്പം ജോലി ചെയ്യുന്ന ഡോക്ടര്‍ തന്നെയാണ് പകര്‍ത്തി പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് ഏറ്റവും അധികം ദുരിതം വിതയ്ക്കുന്ന ഇറ്റലിയിലെ വടക്കന്‍ പ്രദേശമായ ലൊംബാര്‍ഡിയിലെ ആശുപത്രിയിലെ കാഴ്ചയാണ് വൈറലായത്.
This is the #coronavirusitaly outbreak: A #Cremona nurse, Elena Pagliarini, asleep at work station in full gear after a grueling 10-hr shift on hospital front lines. Doc who snapped pic said they hooked up a 23-year-old man w/ #covid19 pneumonia to a ventilator today. #Heroes. pic.twitter.com/9sUbHTqkzB— Andrea Vogt (@andreavogt) March 10, 2020
മാസ്‌കും കയ്യുറയും അഴിച്ചു മാറ്റാതെ, ചെറിയൊരു തലയിണ മുന്‍പില്‍ വച്ച് അതില്‍ മുഖം ചേര്‍ത്ത് ഉറങ്ങുന്ന ചിത്രത്തില്‍ അവരുടെ അര്‍പ്പണ ബോധം വ്യക്തമാക്കുന്നതാണ്. രോഗം ബാധിച്ചവരുടെയും അവരെ ചികിത്സിക്കുന്നവരുടെയുമെല്ലാം അവസ്ഥ എത്ര മോശമാണെന്ന് ഈ ചിത്രം കാണിച്ചു തരുന്നു.. ഇത്ര ദുഒരിതം നിറഞ്ഞ സാഹചര്യത്തിലും കരുത്തോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദീ.. എന്ന കുറിപ്പോടെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇറ്റലിയില്‍ ഇതുവരെ 1400 ഓളം പേരാണ് മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ 21,000 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
from mangalam.com https://ift.tt/33jlbDs
via IFTTT
No comments:
Post a Comment