കൊച്ചി: കുട്ടനാട് സീറ്റിന്റെ പേരില്‍ എന്‍.സി.പി. കേരളഘടകം പിളര്‍പ്പിന്റെ വക്കില്‍. ഇടതുസ്ഥാനാര്‍ഥിയായി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിനെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണു ഒരു വിഭാഗം വിഘടിച്ചു നില്‍ക്കാന്‍ ആലോചിക്കുന്നത്. പാര്‍ട്ടിനേതൃത്വത്തിനെതിരേ സംഘടിക്കുന്ന ഈ വിഭാഗം 'ജനാധിപത്യ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി' എന്ന പേരില്‍ പ്രത്യേക രാഷ്ട്രീയ ശക്തിയായി വിഘടിച്ചുനില്‍ക്കാനാണു ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. കുട്ടനാട്ടിലേക്ക് സംസ്ഥാാന ജനറല്‍ സെക്രട്ടറിയായ സലിം പി. മാത്യുവിന്റെയും തോമസ് കെ. തോമസിന്റെയും പേരുകളാണ് കഴിഞ്ഞദിവസം ദേശിയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിനെ കണ്ട് െകെമാറുകയെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ പറഞ്ഞിരുന്നു. എന്നാല്‍ സലിം പി. മാത്യൂവിനെ ഒഴിവാക്കിയാണ് ലിസ്റ്റ് െകെമാറിയത്. കുട്ടനാട് സീറ്റ് പെയ്ഡ് സീറ്റാക്കി എന്‍.സി.പി. സംസ്ഥാന നേതൃത്വം മാറ്റുന്നുവെന്നാണ് ആരോപണം. ലിസ്റ്റുമായി പോയ ടി.പി. പീതാംബരന് ഡല്‍ഹി യാത്രാ ടിക്കറ്റ് നല്‍കിയത് തോമസ് ചാണ്ടിയുടെ ട്രാവല്‍ ഏജന്‍സിയില്‍നിന്നാണെന്നു എതിര്‍ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
കുട്ടനാട് സീറ്റ് സി.പി.എം. ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ സീറ്റ് സഹോദരനുവേണ്ടി ആവശ്യപ്പെടണമെന്ന് തോമസ് ചാണ്ടിയുടെ കുടുംബം അഭ്യര്‍ഥിച്ചിരുന്നുവെന്നുമാണ് സംസ്ഥാന അധ്യക്ഷന്റെ നിലപാട്. തോമസ് ചാണ്ടിയുടെ കുടുംബം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മത്സരതാല്‍പര്യം അറിയിച്ചു കത്തുനല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലാത്ത തോമസിനെ മത്സരിപ്പിച്ചാല്‍ കുട്ടനാട് നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് എതിര്‍ചേരിയുടെ വിമര്‍ശനം.
പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അഞ്ചുപേരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതിനിടെ കുട്ടനാട്ടില്‍ സി.പി.എമ്മിന്റെ പത്തോളം നേതാക്കള്‍ തോമസ് കെ തോമസിനെ എതിര്‍ത്ത് രംഗത്തുവന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാരുടെ സംയുക്തയോഗം എന്‍.സി.പിയെ പരസ്യമായ എതിര്‍പ്പ് അറിയിച്ചു. കുട്ടനാട് മണ്ഡലം ഉള്‍പ്പെടുന്ന രണ്ട് സി.പി.എം. ഏരിയാ കമ്മിറ്റികളും ഇതേ നിലപാടിലാണ്. എന്‍.സി.പിയിലെ തര്‍ക്കം എല്‍.ഡി.എഫിനു വിജയസാധ്യത നഷ്ടപ്പെടുത്തുമെന്നും ഈ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സി.പി.എം. വ്യക്തമാക്കികഴിഞ്ഞു.
from mangalam.com https://ift.tt/3aZNgCw
via IFTTT
No comments:
Post a Comment