തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ അധ്യക്ഷനായ സംസ്ഥാന ബി.ജെ.പിയില്‍ കൃഷ്ണദാസ് പക്ഷത്തെ നിഷ്പ്രഭമാക്കി ഭാരവാഹിത്വത്തില്‍ മുരളീധരപക്ഷം വ്യക്തമായ ആധിപത്യം നേടി. സുരേന്ദ്രന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ അപ്രതീക്ഷിത സാന്നിധ്യമായ പി.പി. മുകുന്ദന്റെ റോള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു. വക്താവാകാനില്ലെന്നു സുരേന്ദ്രനെ അറിയിച്ച എം.എസ്. കുമാറിന്റെ നടപടി പുതിയ സംസ്ഥാന അധ്യക്ഷനു കീഴിലും പാര്‍ട്ടി സ്വരച്ചേര്‍ച്ചയിലല്ലെന്നു വ്യക്തമാക്കി.
തന്റെ സീനിയോറിറ്റി പരിഗണിച്ചില്ലെന്ന പരിഭവമാണ് എം.എസ്. കുമാറിനുള്ളത്. ഇടഞ്ഞുനില്‍ക്കുന്ന എ.എന്‍. രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനെയും എം.ടി. രമേശിനെയും ഉള്‍പ്പെടുത്തിയാണു സുരേന്ദ്രന്‍ ഇന്നലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എം.ടി. രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. ജനറല്‍ സെക്രട്ടറിമാരായിരുന്ന എ.എന്‍. രാധാകൃഷ്ണും ശോഭാ സുരേന്ദ്രനും െവെസ് പ്രസിഡന്റുമാരായി. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷസ്ഥാനം രാജിവച്ചാണു ജോര്‍ജ് കുര്യന്‍ ജനറല്‍ സെക്രട്ടറിയായി എത്തുന്നത്.
എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന പട്ടികയെന്നാണു കെ. സുരേന്ദ്രന്‍ പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കി. പട്ടികയില്‍ മൂന്നിലൊന്നു സ്ഥാനം ഇതാദ്യമായി സ്ത്രീകള്‍ക്കു നല്‍കി. യുവാക്കള്‍ക്കും പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ക്കും അവസരം നല്‍കി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുക്കാതെ യോഗ്യതയുടെ അടിസ്ഥാനത്തിലാണു ഭാരവാഹികളെ നിശ്ചയിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
from mangalam.com https://ift.tt/32U6t5x
via IFTTT
No comments:
Post a Comment