ബംഗളുരു: ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകരില്‍ ഒരാളും പ്രമുഖ വ്യവസായിയുമായ സച്ചിന്‍ ബന്‍സാലിനെതിരേ പീഡന ആരോപണവുമായി ഭാര്യ പ്രിയ ബന്‍സാല്‍. സ്ത്രീധനത്തിന്റെ പേരില്‍ 2019 മുതല്‍ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പ്രിയ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഡല്‍ഹിയില്‍ വച്ച് പ്രിയയുടെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. നിക്ഷേപ കമ്പനിയായ നവി ടെക്‌നോളജീസിന്റെ സി.ഇ.ഒയുമാണ് സച്ചിന്‍ ബന്‍സാല്‍. 2008ലായിരുന്നു പ്രിയ - സച്ചിന്‍ ദമ്പതികളുടെ വിവാഹം. വിവാഹത്തിന് 50 ലക്ഷം രൂപ ചെലവിട്ടിരുന്നതായും സ്ത്രീധനമായി സച്ചിന്‍ 11 ലക്ഷം രൂപ വാങ്ങിയതായും പരാതിയില്‍ പറയുന്നു. പ്രിയയുടെ പിതാവ് കാറ് സ്ത്രീധനമായി നല്കാനാണിരുന്നതെന്നും എന്നാല്‍ അതിനു പകരമായി സച്ചിന്‍ പണം ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
'തന്റെ സ്വത്തുക്കള്‍ക്കായി നിരന്തരം ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് സച്ചിന്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രിയ കോരമംഗള പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ സച്ചിന് പുറമേ, ബന്ധുക്കളായ സത്പ്രകാശ്, കിരണ്‍ ബന്‍സാല്‍, നിതിന്‍ ബന്‍സാല്‍ എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രത്യേകസംഘത്തെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/3cCVhP8
via IFTTT
No comments:
Post a Comment