പ്രാര്‍ത്ഥനായോഗം വിളിച്ചുകൂട്ടിയ പാസ്റ്റര്‍ മാപ്പുപറഞ്ഞു; ദക്ഷിണകൊറിയയില്‍ കൊറോണ ബാധിച്ചവരില്‍ ഏറെയും ലീ മാര്‍ ഹീയുടെ അനുയായികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 2, 2020

പ്രാര്‍ത്ഥനായോഗം വിളിച്ചുകൂട്ടിയ പാസ്റ്റര്‍ മാപ്പുപറഞ്ഞു; ദക്ഷിണകൊറിയയില്‍ കൊറോണ ബാധിച്ചവരില്‍ ഏറെയും ലീ മാര്‍ ഹീയുടെ അനുയായികള്‍

പാരീസ്: കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുഇടങ്ങളില്‍ യോഗം കൂടുന്നതും വിദേശരാജ്യങ്ങളില്‍ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഹസ്തദാനവും ചുംബനവും വരെ നിരോധിച്ചിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളില്‍ ഹസ്തദാനത്തിന് അപ്രഖ്യാപിത വിലക്ക് വന്നുകഴിഞ്ഞു.

ദക്ഷിണകൊറിയയില്‍ കൊറോണയില്‍ നിന്ന് മുക്തിനേടിത്തരാമെന്ന പാസ്റ്റര്‍ ലീ മാന്‍ ഹിയുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചെത്തിയ 9000 പേര്‍ക്ക് കൊറോണ സ്ഥരീകരിച്ചത് വന്‍വിവാദമായിരിക്കുകയാണ്. ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ സമ്മേളനത്തിന്റെ പേരില്‍ പാസ്റ്റര്‍ക്കെതിരേ നടപടി എടുക്കുകയും ചെയ്തു. പാസ്റ്റര്‍ക്കും അനുയായികളായ 11 പേര്‍ക്കുമെതിരേ വൈറസ് ബാധ പടര്‍ത്തിയതിന് നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സോള്‍ നഗരസഭയാണ് പാസ്റ്റര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസിലെ പാസ്റ്ററാണ് ലീ മാന്‍ ഹി. പാസ്റ്ററേയും പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. കേസ് എടുത്തതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയ പരസ്യമായി മാപ്പു പറയുകയും ചെയ്തു. യേശുവിനെ നേരില്‍ കണ്ടിട്ടുള്ള തന്റെ പ്രാര്‍ത്ഥനാ സമ്മേളത്തില്‍ പങ്കെടുത്താല്‍ കൊറോണ ബാധിക്കില്ലെന്നായിരുന്നു ലീ മാന ഹീയുടെ അവകാശവാദം.



from mangalam.com https://ift.tt/2TgnBiI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages