സ്വന്തം യുട്യൂബ് ചാനല്‍വഴി വെബ്‌സീരീസുമായി കേരളാ പോലീസും ; ആദ്യ എപ്പിസോഡ് കേരളത്തെ ഞെട്ടിച്ച ജോളിയും കുടത്തായി കേസും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 2, 2020

സ്വന്തം യുട്യൂബ് ചാനല്‍വഴി വെബ്‌സീരീസുമായി കേരളാ പോലീസും ; ആദ്യ എപ്പിസോഡ് കേരളത്തെ ഞെട്ടിച്ച ജോളിയും കുടത്തായി കേസും

തിരുവനന്തപുരം: സംസ്ഥാനത്തെ സുപ്രധാനമായ തെളിയിക്കപ്പെട്ട കേസുകളെ അണിനിരത്തി കേരളപോലീസിന്റെ വെബ് സീരീസ് ഒരുങ്ങുന്നു. പോലീസിന്റെ യൂട്യൂബ് ചാനല്‍ വഴി ഇന്നു മുതല്‍ വെകിട്ട് ആറിന് ക്രൈം ത്രില്ലര്‍ ബെസ് സീരീസ് പ്രേക്ഷകരിലേക്കെത്തും. വെബ് സീരീസ് ഒരുക്കുന്നതും ഇതില്‍ അഭിനയിക്കുന്നതുമെല്ലാം കേരളപോലീസ് തന്നെയാകും.

കൂടത്തായി കേസായിരിക്കും ആദ്യ വെബ് സീരീസില്‍ ഒരുങ്ങുക. അന്വേഷണ ഉദ്യോഗസ്ഥനായ കെ. ജി സൈമണും സംഘവുമായിരിക്കും അഭിനേതാക്കളായി എത്തുക. കൂടത്തായി കേസിന് പിന്നാലെ മുന്‍ കാലങ്ങളില്‍ തെളിയിക്കപ്പെട്ട സുപ്രധാന കേസുകളും പിന്നാലെ വെബ് സീരീസില്‍ ഒരുങ്ങും. പിന്നീട് ബോധവല്‍ക്കരണ പരമ്പരകളും ആരംഭിക്കാനാണ് പദ്ധതി.

തിരുവനന്തപുരം കേരള പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി. പി പ്രമോദ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് ഇത് തയ്യാറാക്കുന്നത്്. ഇതാദ്യമായാണ് രാജ്യത്ത് പോലീസ് യുട്യൂബ് ചാനലും വെബ് സീരീസും ആരംഭിക്കുന്നത്.



from mangalam.com https://ift.tt/2IgiicO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages