വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങി മരിച്ചു; പരാതിയുമായി ബന്ധുക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 2, 2020

വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങി മരിച്ചു; പരാതിയുമായി ബന്ധുക്കള്‍

കല്‍പ്പറ്റ : വയനാട്ടില്‍ പ്രളയത്തില്‍ വീട് തകന്നയാള്‍ തൂങ്ങി മരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനിലിനെ (42) ആണ് ഇന്നലെ വൈകിട്ടോടെ പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2019 ഓഗസ്റ്റ് മാസത്തില്‍ ഉണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകര്‍ന്നത്.

സംഭവത്തില്‍ സനിലിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള അടിയന്തര ധനസഹായം ലഭിക്കാതിരുന്നതിരെ തുടര്‍ന്നാണ് സനില്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അടിയന്തര ധനസഹായമായ 10000 പോലും യുവാവിന് കിട്ടിയിരുന്നില്ല. നിരവധി തവണ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ഒരു സഹായവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.



from mangalam.com https://ift.tt/2IfQiWI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages