പൂച്ചാക്കൽ : മാലിന്യം തള്ളുന്നവരെ പിടികൂടാൻ റിട്ട. എസ്.ഐ. വളവശ്ശേരി എസ്.സോമൻ വീടിനുമുന്നിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചത്. രണ്ടാഴ്ച മുമ്പായിരുന്നു. ഈ ക്യാമറയാണ് നിയന്ത്രണംവിട്ട കാർ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യം പുറംലോകത്തെ അറിയിച്ചത്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന സോമൻ പുറത്തെ ഒച്ചകേട്ട് ഓടിയെത്തുമ്പോൾ ഗേറ്റിനുസമീപം മുറ്റത്ത് വീണു കിടന്നുപിടയ്ക്കുന്ന വിദ്യാർഥിനികളെയാണ് കണ്ടത്. ഉടൻതന്നെ സോമനും ഓടിക്കൂടിയ മറ്റുള്ളവരും ചേർന്ന് വിദ്യാർഥിനികളെ ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് തന്റെ സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങൾ സോമൻ പരിശോധിച്ചത്. ഈ സമയം അപകടത്തെക്കുറിച്ച് അറിയാൻ അവിടെ എത്തിയ ചെറുപ്പക്കാർ ദൃശ്യം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഞെട്ടിപ്പിക്കുന്ന അപകടം വൈറലായതോടെ സർക്കാർ ഇടപെടലും അന്വേഷണവും ഊർജിതമായത്. സി.സി.ടി.വി.യിലെ ദൃശ്യം ഇതിനിടെ സോമൻ പോലീസിനും കൈമാറിയിരുന്നു.മണിയമ്പള്ളി കലുങ്കിലെ തോട്ടിലേക്ക് ദിവസവും കോഴിമാലിന്യം ഉൾപ്പെടെ ആളുകൾ കൊണ്ടുവന്ന് തള്ളുമായിരുന്നു. പലദിവസവും സോമൻ ഇവരെ പിടികൂടാൻ ഉറക്കമിളച്ച് കാത്തിരുന്നു. ഫലം കാണാതെ വന്നതോടെയാണ് രണ്ടാഴ്ച മുമ്പ് സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2IAuqWl
via
IFTTT
No comments:
Post a Comment