ന്യൂഡൽഹി: യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂർ, രാജീവ് ഗാന്ധിയുടെ പെയിന്റിങ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തേക്കും. എം.എഫ്. ഹുസൈൻ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിങ് രണ്ട് കോടി രൂപയ്ക്കാണ് റാണാ കപൂർ വാങ്ങിയത്. ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റാണയെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയെ ചോദ്യംചെയ്യാനൊരുങ്ങുന്നതെന്ന് ഇ.ഡി. വൃത്തങ്ങൾ പറഞ്ഞു. റാണാ കപൂറിന്റെ കൈവശമുള്ള കോടികൾ മതിക്കുന്ന ഒട്ടേറെ ചിത്രങ്ങളിൽ ഒന്നാണ് പ്രിയങ്കയുടെ കൈയിൽനിന്ന് വാങ്ങിയ രാജീവ് ഗാന്ധിയുടെ പെയിന്റിങ്ങും. ഈ പെയിന്റിങ് വാങ്ങാൻ സൗത്ത് മുംബൈ മുൻ എം.പി. മിലിന്ദ് ദേവ്ര തന്നിൽ സമ്മർദം ചെലുത്തിയെന്ന് റാണ ചോദ്യംചെയ്യലിൽ ഇ.ഡി. ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതാണ് അന്വേഷണം പ്രിയങ്കയിലേക്കെത്താൻ കാരണം. റാണയിൽനിന്ന് ലഭിച്ച പണം ഷിംലയിലെ വീടിനുവേണ്ടി പ്രിയങ്ക ചെലവഴിച്ചെന്നാണ് ഇ.ഡി. കരുതുന്നത്. മിലിന്ദ് ദേവ്രയെയും ഇ.ഡി. ചോദ്യംചെയ്യും. അതേസമയം, എം.എഫ്. ഹുസൈൻ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്റിങ് റാണയ്ക്ക് വിറ്റതിൽ യാതൊരു അപാകതയുമില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇക്കാര്യം ആദായനികുതി റിട്ടേണിൽ പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടി അറിയിച്ചു. എന്നാൽ ബി.ജെ.പി. കോൺഗ്രസ്സിനും പ്രിയങ്കയ്ക്കുമെതിരേ ആഞ്ഞടിച്ചു. അഴിമതി ഒരു കലയാണെങ്കിൽ അതിന്റെ കലാകാരനാണ് കോൺഗ്രസ്സെന്ന് പാർട്ടിവക്താവ് സംബിത് പത്ര കുറ്റപ്പെടുത്തി. എവിടെ അഴിമതിയുണ്ടോ അവിടെയെല്ലാം കോൺഗ്രസ്സുണ്ടാകും. കോൺഗ്രസ്സിന്റെ ശതാബ്ദി ആഘോഷിച്ച 1985-ലാണ് എം.എഫ്. ഹുസൈൻ രാജീവ് ഗാന്ധിക്ക് പെയിന്റിങ് സമ്മാനിച്ചത്. രാജീവിന് ലഭിച്ച പെയിന്റിങ് എങ്ങനെ പ്രിയങ്കയ്ക്ക് കിട്ടിയെന്നും ഇത്രയും ഉയർന്നവില എങ്ങനെ ലഭിച്ചെന്നും സംബിത് പത്ര ചോദിച്ചു. content highlights:priyanka gandhi likely to be questioned by ed
from mathrubhumi.latestnews.rssfeed https://ift.tt/3cPDiFB
via
IFTTT
No comments:
Post a Comment