ന്യൂഡൽഹി: കോവിഡ്-19 ബാധിച്ച് രാജസ്ഥാനിലെ ജയ്പുർ എസ്.എം.എസ്. ആശുപത്രിയിൽ കഴിയുന്ന ഇറ്റാലിയൻ ദമ്പതിമാർക്ക് എച്ച്.ഐ.വി. ബാധ നിയന്ത്രിക്കുന്നതിനു നൽകുന്ന രണ്ടുമരുന്നുകളുടെ മിശ്രിതം നൽകി. ആദ്യമായാണ് കോവിഡ് ബാധിതർക്ക് ഇന്ത്യ ഈ മരുന്നു നൽകുന്നത്. ചൈനയിലും തായ്ലാൻഡിലും മിശ്രിതം പരീക്ഷിച്ചിരുന്നു. ലോപിനാവിർ, റിറ്റോനാവിർ എന്നിവയാണു നൽകിയത്. ഡ്രഗ്സ് കൺട്രോൾ ജനറൽ നിയന്ത്രിത ഉപയോഗം അനുവദിച്ചിട്ടുള്ള ഈ മിശ്രിതം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽനിന്ന് അടിയന്തര അംഗീകാരം നേടിയശേഷമാണു നൽകിയത് . ദമ്പതികൾ തീവ്ര ശ്വസകോശപ്രശ്നങ്ങൾ കാണിച്ചതിനെത്തുടർന്നാണ് മരുന്നു നൽകിയതെന്നും രോഗികളുടെ സമ്മതം വാങ്ങിയശേഷമാണിതു ചെയ്തതെന്നും എസ്.എം.എസ്. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.എസ്. മീണ അറിയിച്ചു. Content Highlight; Coronavirus; Italian couple given anti-HIV drugs
from mathrubhumi.latestnews.rssfeed https://ift.tt/2W2gRHe
via
IFTTT
No comments:
Post a Comment