പാലാ: കൊറോണ ലക്ഷണങ്ങളുമായി പാലാ ജനറൽ ആശുപത്രിയിലെത്തിയയാൾ ചികിത്സയ്ക്കു കാത്തുനിൽക്കാതെ ആശുപത്രിയിൽനിന്ന് മുങ്ങി. സൗദിയിൽനിന്നെത്തിയ കുമളി സ്വദേശിയാണ് അധികൃതരറിയാതെ പോയത്. കഴിഞ്ഞ വ്യാഴാഴ്ചരാത്രി 11-ഓടെയാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ജലദോഷവും ചുമയുമടക്കം രോഗങ്ങളോടെ ഇയാൾ ചികിത്സ തേടിയത്. കൊറോണ ലക്ഷണമുള്ളതിനാൽ ലാബ് ടെസ്റ്റ് ഉൾപ്പെടെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിലേക്കുമാറ്റി. എന്നാൽ, കൂടുതൽ പരിശോധനയ്ക്കുമുമ്പ് രാത്രിയിൽത്തന്നെ പോയെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു. ഭാര്യയോടൊപ്പമാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയെന്നും അവിടെനിന്ന് വിദഗ്ധപരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിട്ടയച്ചതാണെന്നുമാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. കോട്ടയത്തേക്കുള്ള യാത്രാമധ്യേയാണ് പാലാ ജനറൽ ആശുപത്രിയിൽ എത്തിയതെന്നും പറഞ്ഞു. നൽകിയ മേൽവിലാസം ശരിയാണോയെന്നും സംശയമുയരുന്നുണ്ട്. ഇയാളെ കണ്ടെത്താൻ കളക്ടറുടെ നിർദേശപ്രകാരം പോലീസ് അന്വേഷണം നടക്കുന്നുണ്ട്. content highlights:man with corona symptoms escaped from hospital in pala
from mathrubhumi.latestnews.rssfeed https://ift.tt/2wOMJUV
via
IFTTT
No comments:
Post a Comment