ശബരിമല; ദർശനമില്ലാത്ത അസാധാരണ സാഹചര്യം വീണ്ടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 10, 2020

ശബരിമല; ദർശനമില്ലാത്ത അസാധാരണ സാഹചര്യം വീണ്ടും

പത്തനംതിട്ട: ശബരിമലനട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് ദർശനത്തിന് അവസരമില്ലാതെവരുന്ന അപൂർവതയ്ക്കാണ് വരുന്ന മാസപൂജക്കാലം സാക്ഷ്യംവഹിക്കുക. മീനമാസ പൂജകൾക്ക് വെള്ളിയാഴ്ച നട തുറക്കാനിരിക്കെയാണ് ഇൗ അസാധാരണസാഹചര്യം. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ, ഭക്തർ വരരുതെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് അഭ്യർഥിച്ചിരിക്കുകയാണ്. ഭക്തർ വരുമെന്ന് ബോർഡ് കരുതുന്നുമില്ല. 2018-ലെ നിറപുത്തരിക്ക് ഓഗസ്റ്റ് 14-ന് പമ്പ നിറഞ്ഞുകിടന്നപ്പോൾ ഭക്തർക്ക് സന്നിധാനത്തേക്കു യാത്ര അനുവദിച്ചിരുന്നില്ല. അന്ന് തന്ത്രി കണ്ഠര് മഹേശ്വരര് മോഹനര് വണ്ടിപ്പെരിയാർ, പുല്ലുമേട് വഴി നെൽക്കതിർ എത്തിക്കുകയായിരുന്നു. ഓഗസ്റ്റ് 15-ന് മഹാപ്രളയം ഉണ്ടായപ്പോൾ ചിങ്ങമാസപൂജയ്ക്കും ഭക്തർക്ക് എത്താനായില്ല. പ്രളയത്തിൽ മണ്ണുമൂടി പമ്പയിലെ വഴികൾ തകർന്നുപോയിരുന്നു. content highlights:devaswom board requests devotees to not to visit sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2TYFIZX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages