പാലക്കാട്: മുതലമട മൂച്ചങ്കുണ്ട് മൊണ്ടിപതി കോളനിയിലെ 17-കാരിയായ ആദിവാസി വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അടുത്തബന്ധുവായ കൗമാരക്കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. പ്രണയം നടിച്ച് ലൈംഗികപീഡനം നടത്തിയശേഷമായിരുന്നു പ്രായപൂർത്തിയാവാത്തയാൾ കൊലപാതകം നടത്തിയതെന്ന് ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു. ആധാർരേഖകളനുസരിച്ച് 18 വയസ്സുതികയാൻ രണ്ടുമാസംമാത്രം ശേഷിക്കുന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിമുതൽ പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാതായിരുന്നു. ശനിയാഴ്ചയാണ് വീട്ടിൽനിന്ന് 250 മീറ്ററകലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ കിണറ്റിൽ അടിവസ്ത്രംമാത്രം ധരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത് പോലീസ് പിടികൂടിയ വ്യക്തിയുമായി നടത്തിയ തെളിവെടുപ്പിനിടെ ഇതേ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയനിലയിൽ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കണ്ടെത്തി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കിണറ്റിലെ വെള്ളം വറ്റിച്ച് വസ്ത്രങ്ങൾ കണ്ടെത്തി. ബുധനാഴ്ച പെൺകുട്ടിയെ ബന്ധുവീട്ടിലാക്കിയശേഷം അമ്മയുൾപ്പെടെയുള്ളവർ സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയിരുന്നു. തിരികെവന്നപ്പോൾ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്. വെള്ളിയാഴ്ച കൊല്ലങ്കോട് പോലീസിൽ പരാതിയും നൽകി. ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് കൗമാരക്കാനുൾപ്പെടെ മൂന്നുപേരെ പോലീസ് ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വെള്ളം ശ്വാസകോശത്തിലും മറ്റും കയറിയതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. പെൺകുട്ടിക്ക് മർദനമേറ്റതായും ലൈംഗികപീഡനം നടന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. Content Highlights: 17 year old boy raped and killed plus one girl student in muthalamada palakkad
from mathrubhumi.latestnews.rssfeed https://ift.tt/2IT946E
via
IFTTT
No comments:
Post a Comment