ആരു പൊളിക്കുമെന്നു തര്‍ക്കം: വേമ്പനാട്ടു കായലിലെ കാപ്പിക്കോ റിസോര്‍ട്ടിന്റെ കാര്യത്തില്‍ നടപടി നിശ്ചലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 16, 2020

ആരു പൊളിക്കുമെന്നു തര്‍ക്കം: വേമ്പനാട്ടു കായലിലെ കാപ്പിക്കോ റിസോര്‍ട്ടിന്റെ കാര്യത്തില്‍ നടപടി നിശ്ചലം

ആലപ്പുഴ: മരടിലെ ഫഌറ്റുകള്‍ക്കു പിന്നാലെ, പൊളിക്കാന്‍ സുപ്രീംകോടതി അന്തിമ ഉത്തരവിട്ട വേമ്പനാട്ടു കായലിലെ കാപ്പിക്കോ റിസോര്‍ട്ടിന്റെ കാര്യത്തില്‍ നടപടി നിശ്ചലം. വിവിധ ഏജന്‍സികള്‍ തട്ടിക്കളിക്കുന്ന സാഹചര്യത്തില്‍ ആര് പൊളിക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപിലാണു റിസോര്‍ട്ട് പണിതിരിക്കുന്നത്.

ഭാരിച്ച ചെലവു വരുന്ന പ്രക്രിയയായതിനാല്‍ പൊളിക്കല്‍ നടപടികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തണമെന്നാണു പഞ്ചായത്തിന്റെ ആവശ്യം. പാണാവള്ളി പഞ്ചായത്തിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് ലഭിച്ചിട്ടില്ലെന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം നല്‍കുന്ന മറുപടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ട് പൊളിച്ചാലുണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

സംസ്ഥാനത്ത് റവന്യൂ വിഭാഗം െകെകാര്യം ചെയ്യുന്ന സി.പി.ഐയാണു പാണാവള്ളി പഞ്ചായത്ത് ഭരിക്കുന്നത്. കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി 2014 ഏപ്രിലില്‍ ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ വീണ്ടും പരിസ്ഥിതി ആഘാത പഠന നടത്തുന്നതു പൊളിക്കല്‍ നടപടികള്‍ െവെകിക്കാന്‍ കാരണമാകുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

8.5 ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന നെടിയതുരുത്ത് ദ്വീപ് തീരദേശസംരക്ഷണ നിയമങ്ങള്‍ ലംഘിച്ച് നികത്തി 20 ഏക്കറോളമാക്കി വര്‍ധിപ്പിച്ചാണ് കാപ്പിക്കോ റിസോര്‍ട്ട് പണിതത്. 54 കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. മത്സ്യത്തൊഴിലാളികളും സംഘടനകളും െഹെക്കോടതിയെ സമീപിച്ചതോടെ 2013 ജൂെലെ 25നാണ് നെടിയതുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ടും വെറ്റില തുരുത്തിലെ വാമിക റിസോര്‍ട്ടും മൂന്നുമാസത്തിനകം പൊളിച്ചുകളയാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

ഇതിനെതിരെ വാമിക ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2013 ഓഗസ്റ്റ് എട്ടിന് െഹെക്കോടതിവിധി ശരിവച്ച് ഉത്തരവായി. വാമിക െവെകാതെ പൊളിച്ചെങ്കിലും കാപ്പിക്കോ നിയമടപടികളുമായി മുന്നോട്ടുപോകെുകയായിരുന്നു. പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നു. കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ്, ആലപ്പുഴ കലക്ടര്‍ എന്നിവര്‍ക്കു നിവേദനം നല്‍കി.



from mangalam.com https://ift.tt/3b2b08Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages