വാഷിങ്ടൺ: കൊറോണ വൈറസിനെതിരായ വാക്സിൻ അമേരിക്ക മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങി. സിയാറ്റയിൽ 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻ.ഐ.എച്ച്.) അറിയിച്ചു. ചരിത്രത്തിലും ഏറ്റവും വേഗമേറിയ വാക്സിൻ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കൻ പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. mRNA-1273 എന്നാണ് കൊറോണ വാക്സിന്റെ കോഡ് നാമം. യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഹെൽത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേർണ എന്ന ബയോടെക്നോളജി കമ്പനിയിലെ വിദഗ്ധരും ചേർന്നാണ് പുതിയ കൊറോണ വാക്സിൻ വികസിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് ആദ്യത്തെയാളിൽ വാക്സിൻ പ്രയോഗിച്ചതെന്നും പരീക്ഷണം ആറാഴ്ചയോളം നീളുമെന്നും യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അധികൃതർ പറഞ്ഞു. അതേസമയം, കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 7164 ആയി ഉയർന്നു. ഏറ്റവും കൂടുതൽ മരണം ചൈനയിലാണ്, 3226 പേർ. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടർന്ന ഇറ്റലിയിൽ 2158 പേരും മരണപ്പെട്ടു. 87 പേരാണ് അമേരിക്കയിൽ മരിച്ചത്. 162 രാജ്യങ്ങളിലായി 182,550 ആളുകൾക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. content highlights;US Begins First Human Trial Of Coronavirus Vaccine
from mathrubhumi.latestnews.rssfeed https://ift.tt/2WlE3jB
via
IFTTT
No comments:
Post a Comment