ദുബായ്: വിദേശത്തുള്ള പൗരൻമാരോട് രാജ്യത്തേക്ക് മടങ്ങിവരാൻ യുഎഇ സർക്കാർ ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കൂടുതൽ യാത്രാബുദ്ധിമുട്ടുകളുണ്ടാകാനുള്ള സാധ്യതയെ തുടർന്നാണ് നിർദേശമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ ചികിത്സയിൽ കഴിയുന്നവരും വിദ്യാർത്ഥികളും അതാത് രാജ്യങ്ങളിലെ എംബസികളെ ബന്ധപ്പെടുകയോ 800444444 എന്ന നമ്പറിൽ വിളിക്കുകയോ വേണമെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ ആശയവിനിമയം സുഗമമാക്കുന്നതിന് വിദേശത്തുള്ള യുഎഇ പൗരൻമാർ വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mofaic.go.ae വഴി രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. Content Highlights:Coronavirus-UAE calls on citizens abroad to return home
from mathrubhumi.latestnews.rssfeed https://ift.tt/3d76HLh
via
IFTTT
No comments:
Post a Comment