അൻസാർ തൊട്ടിൽപാലം (കോഴിക്കോട്): മധ്യസ്ഥ ചർച്ചയ്ക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു. തൊട്ടിൽപാലം ബെൽമൗണ്ടിലെ ഇടച്ചേരിക്കണ്ടി ആലിയുടെ മകൻ അൻസാർ (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീക്കെതിരേ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് തൊട്ടിൽപാലം ലീഗ് ഓഫീസിൽ മധ്യസ്ഥ ചർച്ചയുണ്ടായിരുന്നു. ഇത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ഇയാൾക്ക് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. കുത്തേറ്റ യുവാവ് ഇന്ന് രാവിലെയോടെയാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഈ പോസ്റ്റർ പതിച്ചെന്ന് പറയപ്പെടുന്ന സ്ത്രീയുടെ സഹോദരൻ അഹമ്മദ് ഹാജി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. content highlights;youth stabbed to death in kozhikode
from mathrubhumi.latestnews.rssfeed https://ift.tt/2TVhqkF
via
IFTTT
No comments:
Post a Comment