വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 16, 2020

വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി

രാജാക്കാട്: തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവിനെ കണ്ണിൽ മുളകുപൊടി വിതറി വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി. ശാന്തൻപാറ ബി.എൽ.റാവ് സ്വദേശി രാജൻ (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബി.എൽ. റാവിലെ താമസക്കാരിയും തമിഴ്നാട് സ്വദേശിനിയുമായ വളർമതിയെ(38) ബോഡിനായ്ക്കന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹബന്ധം വേർപ്പെടുത്തി ബി.എൽ.റാവിൽ കോഴിക്കട നടത്തുകയായിരുന്നു രാജൻ. സമീപവാസിയായ വളർമതിയുമായി പരിചയത്തിലായശേഷം ഇവരിൽനിന്നും മൊബൈൽ നമ്പർ കരസ്ഥമാക്കി. തുടർന്ന് ഇവരെ നിരന്തരം വിളിച്ച് ശല്യംചെയ്യാൻ തുടങ്ങി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും പ്രയോജനം ഉണ്ടാകാതിരുന്നതിനെ തുടർന്ന് വളർമതി തമിഴ്നാട്ടിലെ തന്റെ വീട്ടിലേക്ക് മടങ്ങി. അവിടെയെത്തിയും രാജൻ ശല്യമുണ്ടാക്കി. ഇതിനെത്തുടർന്ന് വളർമതി ബി.എൽ.റാവിലേക്ക് തിരിച്ചെത്തി. കഴിഞ്ഞദിവസം രാജൻ ബി.എൽ. റാവിലെ വീട്ടിൽ വീണ്ടും എത്തുകയും വാക്കത്തി കൊണ്ട് ജനൽചില്ലുകൾ തകർക്കുകയും ചെയ്തു. പുലർച്ചെ പന്ത്രണ്ടരയോടെ വീട്ടിലെത്തിയ രാജൻ വീണ്ടും വീട് ആക്രമിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. തുടർന്ന് വളർമതി വീടിന്റെ പിന്നിലൂടെ പുറത്തിറങ്ങി കണ്ണിൽ മുളകുപൊടി വിതറിയശേഷം കൈയിൽ കരുതിയ ആയുധമുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 19 വെട്ടുകൾ രാജന്റെ ശരീരത്തിൽ ഉള്ളതായി പോലീസ് പറഞ്ഞു. വളർമതി തന്നെയാണ് വിവരം പോലിസിൽ അറിയിച്ചതും. പോലീസെത്തി രാജനെ ബോഡിനായ്ക്കന്നൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Content Highlights:woman killed youth in bodinaykannur tamilnadu


from mathrubhumi.latestnews.rssfeed https://ift.tt/2TUHufx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages