'അന്ന് പ്രതിഷേധിച്ചത് തെറ്റായി തോന്നുന്നില്ല'; ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രജിത് കുമാറിനെതിരേ പ്രതികരിച്ച ആര്യയ്ക്ക് പറയാനുള്ളത് ഇതാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 16, 2020

'അന്ന് പ്രതിഷേധിച്ചത് തെറ്റായി തോന്നുന്നില്ല'; ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രജിത് കുമാറിനെതിരേ പ്രതികരിച്ച ആര്യയ്ക്ക് പറയാനുള്ളത് ഇതാണ്

കൊച്ചി: 'സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ എത്തിയ ആള്‍ ഇത്തരത്തിലുള്ള പ്രസംഗമായിരുന്നില്ല നടത്തേണ്ടത്. അയാള്‍ക്കെതിരേ പ്രതികരിച്ചത് ഇന്നും തെറ്റായി തോന്നുന്നില്ല' ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോ. രജിത് കുമാറിന്റെ പ്രസംഗത്തിനെതിരേ കൂക്കിവിളിച്ച് പ്രതിഷേധിച്ച തിരുവനന്തപുരം വനിതാ കോളജ് മുന്‍ വിദ്യാര്‍ത്ഥിനി ആര്യയുടേതാണ് ഈ വാക്കുകള്‍.

2013ല്‍ വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധ യാത്രയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്ത് കുമാര്‍ നടത്തിയ വിവാദ പ്രസ്താവനയാണ് ആര്യയെ ചൊടിപ്പിച്ചത്. 'പുരുഷവര്‍ഗ്ഗത്തിന് വെറും 10 മിനിട്ട് മതി ബീജം ഒരു പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാന്‍ കഴിയുന്നവരാണ് പെണ്‍കുട്ടികള്‍' എന്നായിരുന്നു രജിത്ത് അന്ന് പറഞ്ഞത്.

കൂക്കി വിളിച്ച് തന്റെ ്രപതിഷേധം അറിയിച്ചുകൊണ്ട് ആ പരിപാടിയില്‍ നിന്ന് തന്നെ ആര്യ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ഒരുകൂട്ടം മലയാളികളുടെ ഹൃദയത്തിലേറിയ ആളാണ് ഡോ. രജിത് കുമാര്‍. അദ്ദേഹത്തിന്റെ പലപ്രസ്താവനകളും ഒട്ടേറെ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത്തിനെ സ്വീകരിക്കാന്‍ ഇന്നലെ കൊച്ചിയില്‍ ആരാധകരെത്തിയത് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിന് രജിത്ത് ഉള്‍പ്പെടെ എണ്‍പതോളം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

തന്റെ അന്നത്തെ പ്രവൃത്തി ഇന്നും തെറ്റായി തോന്നുന്നില്ലെന്ന് ആര്യ തുറന്നടിച്ചു. 'അയാള്‍ പല അശാസ്ത്രീയമായ കാര്യങ്ങളും പറയുന്നു. ബിഗ്‌ബോസ് റിയാലിറ്റി ഷോ ഞാന്‍ കാണാറില്ല. എങ്കിലും അയാള്‍ ഏതു രൂപത്തില്‍ വന്ന് എന്തു പറഞ്ഞാലും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.' ആര്യ പറഞ്ഞു.



from mangalam.com https://ift.tt/33q3T7y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages