പൂനെ: ഒരോ ദിവസം കഴിയുന്തോറും രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുകയാണ്. കേരളത്തില്‍ മാത്രം ഇന്നലെ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ വലിയ വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. ചാമകവും ഗോമൂത്രവും കൊറോണയില്‍ നിന്നും രക്ഷ നല്‍കുമെന്ന പേരില്‍ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ പൂനെയില്‍ നിന്നുള്ള ഒരു പാസ്റ്റര്‍ കൊറോണ്ക്ക് നിര്‍ദേശിച്ച പ്രതിവിധിയാണ് വിചിത്രമായിരിക്കുന്നത്. ഒരു വിശുദ്ധ എണ്ണ ഉപയോഗിക്കാനും യേശുവിന്റെ തിരുരക്തം എന്ന് 100 പ്രാവശ്യം ദിവസവും ചൊല്ലാനുമാണ് പാസ്റ്റര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ കൊറോണ വരില്ല എന്നാണ് പാസ്റ്റര്‍ പറയുന്നത്.
ധപോഡിയിലെ വൈന്‍യാര്‍ വര്‍ക്കേഴ്സ് ചര്‍ച്ചിലെ പീറ്റര്‍ സില്‍വേ എന്ന പാസ്റ്ററാണ് ഇത്തരത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ വീഡിയോ വൈറലാണ്. മാത്രമല്ല ധപോഡിയിലെ ചില ഭാഗങ്ങളില്‍ പോസ്റ്ററായും ഇത് ഒട്ടിച്ചിട്ടുണ്ട്. പാസ്റ്റര്‍ക്കെതിരെ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി രംഗത്തെത്തി. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇത്തരം പ്രതിവിധികള്‍ വിശ്വസിച്ച് ആളുകള്‍ കൊറോണയ്ക്ക് ചികിത്സ സ്വീകരിക്കാതിരുന്നാല്‍ വലിയ വിപത്താകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
from mangalam.com https://ift.tt/33mq0vX
via IFTTT
No comments:
Post a Comment