രാജകുമാരി: തമിഴ്‌നാട് ബോഡിനായ്ക്കന്നൂരില്‍ ശല്യം ചെയ്ത മുന്‍കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി കണ്ണില്‍ മുളകു പൊടിയെറിഞ്ഞു വീട്ടമ്മ വെട്ടിക്കൊലപ്പെടുത്തി. ശാന്തന്‍പാറ ബി. എല്‍ റാവ് സ്വദേശി രാജനാ (31) ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബി. എല്‍. റാവിലെ താമസക്കാരിയും തമിഴ്‌നാട് സ്വദേശിനിയുമായ വളര്‍മതി (38) യെ ബോഡിനായ്ക്കന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബി. എല്‍. റാവിലെ ഏലത്തോട്ടത്തിന്റെ ഉടമയായ വളര്‍മതി തോട്ടം ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഈ സമയം പ്രദേശത്തെ ജീപ്പ് ഡ്രൈവറായിരുന്ന രാജന്റെ ജീപ്പിലായിരുന്നു തോട്ടത്തിലേക്കുള്ള യാത്ര. ഒരുമിച്ചുള്ള ജീപ്പ് യാത്ര ഇരുവരേയും അടുപ്പത്തിലാക്കി. ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തി രണ്ടു പെണ്‍മക്കളുമായി കഴിയുന്ന വളര്‍മതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയായിരുന്നു ഇത്. അടുത്തിടെ രാജനുമായി യുവതി തെറ്റിപ്പിരിഞ്ഞു.
രണ്ട് പെണ്‍ മക്കള്‍ ഉള്ള ഇവരെ ഭാര്യയാക്കാന്‍ ആകില്ലെന്ന് രാജന്‍ അറിയിച്ചതാണ് ഇവര്‍ തമ്മില്‍ തെറ്റിപ്പിരിയാന്‍ കാരണം. വളര്‍മതിയുമായി അടുപ്പത്തിലായിരിക്കെ രാജന്‍ നിരവധി തവണ ഇവരില്‍ നിന്നും പണം വാങ്ങി ചെലവഴിച്ചിട്ടുണ്ട്. പിണങ്ങിപ്പിരിഞ്ഞതോടെ രാജന്‍ നിരന്തരം ഇവരെ മൊെബെലില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വീട്ടമ്മ ബോഡിനായ്ക്കന്നൂരിലെ വീട്ടിലേക്ക് പോയി. അവിടെ എത്തിയും രാജന്‍ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ബി. എല്‍ റാവിലേയ്ക്ക് മടങ്ങിപ്പോന്നു.
ഇതറിഞ്ഞ രാജന്‍ മൂന്ന് ദിവസം മുന്‍പ് ബി.എല്‍ റാവിലെ വീട്ടില്‍ വീണ്ടും എത്തുകയും വാക്കത്തികൊണ്ട് ജനല്‍ചില്ലുകള്‍ തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ഇതോടെ വളര്‍മതി വീണ്ടും തമിഴ്‌നാട്ടിലേയ്ക്ക് പോയി. ഇതിനു ശേഷമാണ് ഞായറാഴ്ച രാജനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്. ഇവരെ പിന്തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ രാജന്‍ ബോഡിയിലെത്തുകയായിരുന്നെന്നും പറയുന്നു. വീട്ടിലെത്തിയ രാജന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം െകെയില്‍ കരുതിയിരുന്ന വാക്കത്തികൊണ്ട് നിരവധി തവണ വെട്ടുകയായിരുന്നു.
മുഖത്തും തലയിലും ഉടലിലും പത്തൊന്‍പതോളം വെട്ടുകളേറ്റ രാജന്‍ നിലത്തുവീണു. തുടര്‍ന്ന് വളര്‍മതി തന്നെ ബോഡിനായ്ക്കന്നൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി രാജനെ ബോഡിനായ്ക്കന്നൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് വളര്‍മതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. മദ്യപിക്കാറുള്ള രാജന്‍ ബി.എല്‍ റാവിലെ ഒരു കോഴിക്കട ഉടമയുമായി മുന്‍പ് പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിന്റെ കേസ് നിലനില്‍ക്കുകയാണ്. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
from mangalam.com https://ift.tt/2WuN4av
via IFTTT
No comments:
Post a Comment