കോവിഡ് 19 കേരളത്തെയും ഭീതിയില്‍ ആഴ്ത്തുകയാണ്. ഇന്നലെ മൂന്ന് പേര്‍ക്കു കൂടി രോഗ ബാധ സ്ഥിരീകരിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് പല നിര്‍ദേശങ്ങള്‍ നല്‍കാനും മറ്റുമായി ആരോഗ്യ പ്രവര്‍ത്തകര്‍ സജീവമാണ്. സോഷ്യല്‍ മീഡിയകള്‍ വഴി ഡോക്ടര്‍മാരും ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കൊറോണ സംബന്ധിച്ച് ഡോ. ഷിംന അസീസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
ഡോ. ഷിംന അസീസിന്റെ കുറിപ്പ്;
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറത്ത് പോസിറ്റീവ് ആയ കേസുകളില്‍ ഒന്നിന്റെ കോണ്ടാക്ട് ട്രേസിങ്ങിലാണ്.
അങ്ങോട്ട് വിളിക്കുന്ന ഡോക്ടറുടെ നമ്പറില്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ എന്തോ സാന്ത്വനം തേടാറുള്ള രോഗിയുടെ ബന്ധുവായ ആ മനുഷ്യന്‍ ഇന്ന് ഇങ്ങോട്ട് വിളിച്ചു..
പത്ത്് മിനിറ്റ് മുന്‍പ്.
അയാള്‍ പ്രൈമറി കോണ്ടാക്ട് ആണ്, വീട്ടില്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.
എന്തൊക്കെയോ കുറേ വേവലാതികള്‍ പറയുന്നതിനിടക്ക് അയാള്‍ പറഞ്ഞു,
'ഇങ്ങളോടായതോണ്ട് പറയാ സാറേ, ഒരീസം പണിക്ക് പോയിറ്റില്ലെങ്കില്‍ പെരീല്‍ അടുപ്പ് പൊകയൂല. ഇന്നുച്ചക്ക് കഞ്ഞിന്റെള്ളാണ് (കഞ്ഞിയുടെ വെള്ളം) ഓളും കുട്ടിയാളും കുടിച്ചത്.'
അന്നേരം തൊട്ട് നെഞ്ചിലെന്തോ നീറി പുകയാന്‍ തുടങ്ങിയതാണ്.
കോവിഡ് 19 ഇങ്ങനെ ചിലത് കൂടിയാണ്.
ആരുടെയൊക്കെയോ സ്വന്തമാകുന്ന ആരോഗ്യപ്രവര്‍ത്തകരും നോവുകളും നോമ്പരങ്ങളും ഭീതിയും ആശ്വസിപ്പിക്കലും...
എല്ലാം കഴിഞ്ഞ് സ്വയം കുഴഞ്ഞ് പോകുന്നതറിയുമ്പോഴുള്ള നിസ്സഹായതയും...
ആ മനുഷ്യന്റെ ശബ്ദം കാതില്‍ ഇപ്പോഴും മുഴങ്ങുന്നു.
ഉറങ്ങാനാവുന്നില്ല...
from mangalam.com https://ift.tt/2QBCaMn
via IFTTT
No comments:
Post a Comment