ലോകായുക്തയെ ശരിവച്ച് ഹൈക്കോടതി ഉത്തരവ് ; പുറമ്പോക്ക് ഭൂമി െകെയേറിയത് 16 സെന്റ് പൊളിക്കേണ്ടിവരും, പാറ്റൂര്‍ ഫ്ളാറ്റിനു മരടിന്റെ വിധി? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 16, 2020

ലോകായുക്തയെ ശരിവച്ച് ഹൈക്കോടതി ഉത്തരവ് ; പുറമ്പോക്ക് ഭൂമി െകെയേറിയത് 16 സെന്റ് പൊളിക്കേണ്ടിവരും, പാറ്റൂര്‍ ഫ്ളാറ്റിനു മരടിന്റെ വിധി?

കൊച്ചി : തിരുവനന്തപുരം പാറ്റൂരില്‍ സര്‍ക്കാര്‍ പുറമ്പോക്ക് െകെയേറി നിര്‍മിച്ച ഫ്ളാറ്റ് മരട് മാതൃകയില്‍ പൊളിക്കേണ്ടിവരും. ഫ്ളാറ്റ് ഉടമകള്‍ െകെയേറിയിരുന്ന 12.279 സെന്റ് ലോകായുക്തയുടെ ഉത്തരവിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ നേരത്തേ തിരിച്ചുപിടിച്ചിരുന്നു. 4.356 സെന്റ് കൂടി െകെയേറ്റമുണ്ടെന്നും അതുകൂടി തിരിച്ചുപിടിക്കണമെന്നുമുള്ള ലോകായുക്ത ഉത്തരവ് െഹെക്കോടതി ശരിവച്ചതോടെയാണ് പാറ്റൂര്‍ ഫ്ളാറ്റ് പൊളിക്കലിനോട് അടുക്കുന്നത്.

ഇവിടെ ആകെ 16.635 സെന്റ് ഭൂമിയാണ് പുറമ്പോക്കിലുള്ളതെന്ന് തെളിവെടുപ്പിലൂടെ കണ്ടെത്തിയിരുന്നു. ലോകായുക്തയുടെ ഉത്തരവിനെതിരേ ഫഌറ്റ് ഉടമകളായ ആര്‍ടെക് റിലേറ്റേഴ്‌സ് നേടിയ സ്‌റ്റേ ഉത്തരവ് െഹെക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ ഒരുമാസത്തിനകം നടപടി വേണമെന്നാണ് ഈ മാസം ആറിന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയത്.

ഒരുകാരണവശാലും നടപടി െവെകിച്ചുകൂടാ. നാലര സെന്റ് ഏറ്റെടുക്കുമ്പോള്‍ അതിലെ നിര്‍മാണം പൊളിച്ചുനീക്കാനും സ്ഥലം വീണ്ടെടുക്കാനുമാണ് ഉത്തരവ്. സ്ഥലം ഏറ്റെടുക്കുന്നതോടെ ഫയര്‍ ഏരിയ, പാര്‍ക്കിങ് തുടങ്ങിയവ ഫ്ളാറ്റുകള്‍ക്കുള്ള നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാകുന്നില്ലെങ്കില്‍ ഫ്ളാറ്റ് പൊളിക്കേണ്ടിവരും. സര്‍ക്കാര്‍ പുറമ്പോക്ക് െകെയേറി ഫ്ളാറ്റ് നിര്‍മിക്കുന്നുവെന്നാരോപിച്ച് 2014-ലാണ് സാമൂഹിക പ്രവര്‍ത്തകനായ ജോയ് െകെതാരത്ത് ലോകായുക്തയെ സമീപിച്ചത്.

പ്രാഥമികാന്വേഷണം തുടങ്ങിയ ലോകായുക്ത നിര്‍മാണം സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരേ ഫഌറ്റ് നിര്‍മാതാക്കള്‍ െഹെക്കോടതിയെ സമീപിച്ചാണ് അനുമതി തേടിയത്. ഫ്ളാറ്റ് നില്‍ക്കുന്ന ഭൂമിയിലൂടെയാണ് ജല അതോറിറ്റിയുടെ െപെപ്പ് െലെന്‍ കടന്നുപോയിരുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ജല അതോറിറ്റി അധികൃതരും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ഫ്ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായി നിലകൊള്ളുന്നുവെന്നു ചൂണ്ടിക്കാട്ടി െഹെക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.



from mangalam.com https://ift.tt/2vnZUvM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages