താജ്മഹലും സിദ്ധിവിനായക ക്ഷേത്രവും അടച്ചു ; ഷഹീന്‍ബാഗ് സമരക്കാരും കൊറോണ ഭീതിയില്‍ ; അന്യ സംസ്ഥാനക്കാര്‍ക്ക് പോലും നിരോധനം ഏര്‍പ്പെടുത്തി നാഗാലാന്റും അരുണാചലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 16, 2020

താജ്മഹലും സിദ്ധിവിനായക ക്ഷേത്രവും അടച്ചു ; ഷഹീന്‍ബാഗ് സമരക്കാരും കൊറോണ ഭീതിയില്‍ ; അന്യ സംസ്ഥാനക്കാര്‍ക്ക് പോലും നിരോധനം ഏര്‍പ്പെടുത്തി നാഗാലാന്റും അരുണാചലും

ന്യൂഡല്‍ഹി: കൊറോണ കൂടുതല്‍ വ്യാപിക്കുകയും ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര ഇടങ്ങളും ജനങ്ങള്‍ കൂട്ടമായി എത്തുന്നതുമായി എല്ലാ സംവിധാനങ്ങളിലും കേന്ദ്രം ആള്‍ക്കൂട്ട നിയന്ത്രണം കൊണ്ടുവന്നു.

ചരിത്ര സ്മാരകങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടച്ചു. രാജ്യത്തെ മാളുകള്‍, നീന്തല്‍കുളങ്ങള്‍, മ്യൂസിയങ്ങള്‍, തീയേറ്ററുകള്‍ എന്നിവയെല്ലാം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. രാജ്യത്ത കൊറോണ ബാധിതരുടെ എണ്ണം 114 ആയപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ആകര്‍ഷണമായ താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ ഈ മാസം 31 വരെ അടച്ചു. മഹാനന്ദ വന്യജീവി സങ്കേതം, സെഞ്ചാല്‍ വന്യജീവി സങ്കേതം, സിലംഗാലിയ ദേശീയോദ്യാനം എന്നിവയെല്ലാം അടച്ചു. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പകരം ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനാണ് ആവശ്യം. പൊതു ഗതാഗത സംവിധാനങ്ങളില്‍ ജനങ്ങള്‍ അകന്നു നില്‍ക്കാനും ഒരു മീറ്റര്‍ അകലം പാലിക്കാനും നിര്‍ദേശമുണ്ട്. കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന മഹാരാഷ്ട്രയും കടുത്ത നിയന്ത്രണത്തിന് കീഴിലായി.

മുംബൈയില്‍ സിദ്ധി വിനായക ക്ഷേത്രം തിങ്കളാഴ്ച സായാഹ്നം മുതല്‍ അടഞ്ഞു. ഗണപതിപൂജയ്ക്കായി ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന ക്ഷേത്രമാണ് ഇത്. നേരത്തേ ഷിര്‍ദിയിലെ ക്ഷേത്രവും അടച്ചിരുന്നു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 39 ആണ്. 108 പേര്‍ ആശുപത്രിയിലും 621 പേര്‍ വീട്ടിലും നിരീക്ഷണത്തിലാണ്. ഡല്‍ഹി ഭരണകൂടം പൗരത്വ നിയമ ഭേദഗതിക്കെതിരേ പോരാടുന്ന ഷഹീന്‍ബാഗ് സമരക്കാര്‍ക്കും കോറൊണാ നിയന്ത്രണം ബാധകമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞു.

വിവാഹവും മരണവും പോലെയുള്ള കാര്യങ്ങളില്‍ ജനക്കൂട്ടം 50 പേരായി മാര്‍ച്ച് 31 വരെ ഡല്‍ഹി സര്‍ക്കാര്‍ പരിമിതപ്പെടുത്തി. ഓട്ടോകളും ടാക്‌സികളും അണുവിമുക്തമാക്കണമെന്നും നിര്‍ദേശിച്ചു. നഗരത്തിലെ ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെ ജനക്കൂട്ടം എത്തുന്ന ഇടങ്ങളില്‍ സാനിട്ടൈസേഴ്‌സ് നിര്‍ബ്ബന്ധമാക്കി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ വിദേശികള്‍ എത്തുന്നത് കര്‍ശനമായി നിരോധിച്ചു.

നാഗാലാന്റും അരുണാചല്‍ പ്രദേശും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ആസാം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാശാലകള്‍, ജിം, സ്വിമ്മിംഗ്പൂള്‍, അംഗന്‍വാഡി ഉള്‍പ്പെടെ അടച്ചു. മേഘാലയ തുറന്ന ചന്തകള്‍ വരെ അടച്ചു, കായിക മത്സരങ്ങള്‍ നിരോധിക്കുകയും ആള്‍ക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കര്‍ണാടകത്തില്‍ വീണ്ടും കോവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗലുരുവില്‍ ആറ്, കല്‍ബുര്‍ഗിയില്‍ രണ്ട് എന്നിങ്ങനെയാണ് പുതിയ കണക്കുകള്‍. ബംഗാളില്‍ സ്‌കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. കൊറോണ പ്രതിരോധത്തിന് 200 കോടി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/2x3V1Ze
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages