പരിശോധനാഫലമെത്തി; പെരിങ്ങോം സ്വദേശിക്കും അടുത്തിടപഴകിയവർക്കും കൊറോണയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 15, 2020

പരിശോധനാഫലമെത്തി; പെരിങ്ങോം സ്വദേശിക്കും അടുത്തിടപഴകിയവർക്കും കൊറോണയില്ല

പരിയാരം: ആദ്യ രക്തപരിശോധനയിൽ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ഞായറാഴ്ച രാത്രി വൈകിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽനിന്ന് പരിശോധനാഫലം ലഭിച്ചത്. യുവാവിന്റെ ഭാര്യക്കും അമ്മയ്ക്കും പരിശോധിച്ച ഡോക്ടർക്കും രോഗബാധയില്ല. ഇവരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന റിപ്പോർട്ടും ഞായറാഴ്ച ലഭിച്ചു. നിലവിൽ യുവാവ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു പരിശോധനാഫലം കൂടി നെഗറ്റീവായാലേ രോഗബാധയില്ലെന്ന് പ്രഖ്യാപിക്കാനാകൂവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഇയാളുടെ കുട്ടിയുടെ പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും. യുവാവിനെ പരിശോധിച്ച ഡോക്ടറെ ശനിയാഴ്ചയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. പനിയെത്തുടർന്ന് യുവാവ് മാർച്ച് ഏഴിന് കാങ്കോലിലെ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിൽ പരിശോധനയ്ക്കെത്തിയിരുന്നു. ഡോക്ടർ ഇയാളോട് കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്താൻ നിർദേശിച്ചു. യുവാവിന് ആദ്യ രക്തപരിശോധനയിൽ കൊറോണബാധ കണ്ടെത്തിയതോടെ ഡോക്ടർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടന്നു. ഇതേത്തുടർന്നാണ് ആരോഗ്യവകുപ്പ് മുൻകൈയെടുത്ത് ഡോക്ടറെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും സാമ്പിളുകൾ പരിശോധനയ്ക്കയക്കുകയും ചെയ്തത്. മെഡിക്കൽ കോളേജ് ആസ്പത്രിയിലുണ്ടായിരുന്ന 24 പേരിൽ നേരത്തേ ഫലം നെഗറ്റീവായ ഏഴുപേരെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. ഞായറാഴ്ച ആറുപേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുൾപ്പെടെ 23 പേരാണ് ഇപ്പോൾ ഇവിടെ നിരീക്ഷണത്തിലുള്ളത്. എ വിഭാഗക്കാർക്ക് പരിശോധനയില്ല രോഗബാധ സംശയിക്കുന്നവരിൽ പ്രത്യക്ഷലക്ഷണമില്ലാത്ത എ വിഭാഗത്തിൽപ്പെടുന്നവർക്ക് ഇനി വൈറസ് നിർണയ പരിശോധന നടത്തില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടങ്ങിയ വൈറോളജി വിഭാഗവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇവർ വീടുകളിൽത്തന്നെ ഐസോലേഷനിൽ കഴിയാനാണ് നിർദേശം. വിദേശത്തുനിന്ന് എത്തുന്ന എല്ലാവർക്കും പരിശോധന നടത്തേണ്ടതില്ലെന്ന് ഇതിനാവശ്യമായ പരിശോധനാ കിറ്റ് ലഭ്യമാക്കുന്ന ഐ.സി.എം.ആർ. അധികൃതർ അറിയിച്ചു. ഏറെ ചെലവുവരുന്ന വൈറസ് പരിശോധന അനാവശ്യമായി നടത്തേണ്ടതില്ലെന്നും രോഗലക്ഷണമുള്ള ബി, സി വിഭാഗം രോഗികൾക്കു മാത്രമേ പരിശോധന നടത്തേണ്ടതുള്ളൂവെന്നുമാണ് നിർദേശം. Content Highlights:The Peringom native and others have no corona


from mathrubhumi.latestnews.rssfeed https://ift.tt/2Wfqgew
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages